കൊൽക്കത്ത:ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് സ്വന്തം നിഴലിനേപ്പോലും ഭയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ബസിറാത്തിൽ സംഘടിപ്പിച്ച ബിജെപി പ്രചാരണ റാലിയിലാണ് മോദിയുടെ പരാമർശം. "തന്നോട് പ്രതികാരം ചെയ്യുമെന്നാണ് മമതാ ദീദീ പറഞ്ഞത്. 24 മണിക്കൂറിനകം അവർ പ്രതികാരം ചെയ്തിരിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ റോഡ് ഷോയ്ക്കിടെ ബംഗാളിൽ അക്രമിക്കപ്പെട്ടു",മോദി പറഞ്ഞു. "എല്ലാ സർവേകളും കൃത്യമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. പക്ഷെ ദീദി നിങ്ങളുടെ നിരാശയും ബംഗാളിൽ ഞങ്ങൾക്ക് കിട്ടുന്ന പിന്തുണയും നോക്കുമ്പോൾ കേന്ദ്രത്തിൽ 300 സീറ്റുകൾ നേടാൻ ബിജെപിയെ ബംഗാൾ സഹായിക്കുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു",മോദി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് വികസന വിരുദ്ധരും ജനാധിപത്യ വിരുദ്ധരുമാണെന്ന് മോദി ആരോപിച്ചു. ബംഗാളിൽ തൃണമൂൽ കോഗ്രസുകാരാൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകർക്കും മോദി ആദരവർപ്പിച്ചു. മരിച്ചവർ ജനാധിപത്യത്തിന് വേണ്ടി ജീവൻ ബലികഴിച്ചവരാണെന്നും അവരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും മോദി വ്യക്തമാക്കി. ബംഗാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ രാജ്യം മുഴുവൻ ആദരവോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ വിരട്ടലും ഭീഷണിയും കണ്ട് മോദി ഭയപ്പെടില്ല. ബംഗാളിൽ ബിജെപി നേതാക്കൾക്ക് റാലി നടത്താൻ അനുമതി ഇല്ല. വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുമതിയില്ല. സ്ഥാനാർഥികൾ ആക്രമിക്കപ്പെടുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന്റെ മകനെപ്പോലും നിങ്ങളുടെ ഗുണ്ടകൾ വെറുതെ വിട്ടില്ല. ഇത് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയാണെന്ന് മറക്കരുത്. നിങ്ങളോടൊപ്പമെന്ന് കരുതുന്ന ബംഗാളിലെ ജനങ്ങൾ തന്നെ നിങ്ങളെ താഴെയിറക്കുമെന്നും മോദി പറഞ്ഞു. Content Highlights:Scared Of Her Own Shadow- PM Modi Attack Mamata in Bengal Rally
from mathrubhumi.latestnews.rssfeed http://bit.ly/2YtGjmL
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ