കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിൽ പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിക്കുറച്ചു. ഒരു ദിവസത്തെ പ്രചാരണമാണ് വെട്ടിക്കുറച്ചത്. തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ അസാധാരണ നടപടി. നാളെ രാത്രി 10 മണിയോടെ എല്ലാ സ്ഥാനാർഥികളുടേയും പ്രചാരണം അവസാനിപ്പിക്കണം. 19-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണഘടനയിലെ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 324 പ്രകാരമാണ് പ്രചാരണം വെട്ടിക്കുറക്കാനുള്ള കമ്മീഷന്റെ നപടി. രാജ്യത്ത് ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ അധികാരം ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അമിത് ഷായുടെ സേവ് റിപ്പബ്ലിക് റാലിക്കിടെ പശ്ചിമ ബംഗാൾ നവോത്ഥാന നായകനായ വിദ്യാസാഗറിന്റെ പ്രതിമ തകർത്ത സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാൽ, ബി.ജെ.പി പ്രവർത്തകർ അക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തൃണമൂൽ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് കടുത്ത വിഷമം ഉണ്ടാക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാന സർക്കാർ അന്വേഷണം നടത്തി അക്രമികളെ കണ്ടെത്തുമെന്ന് കരുതുന്നുവെന്നും കമ്മീഷൻ അറിയിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിന് ബംഗാൾ ആഭ്യന്തര സെക്രട്ടറിയെ മാറ്റിയിട്ടുമുണ്ട്. ചീഫ് സെക്രട്ടറിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. Content Highlights:Bengal Campaigning To End Tomorrow Due To Violence At Amit Shah Roadshow
from mathrubhumi.latestnews.rssfeed http://bit.ly/2W2OOrv
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ