താനെ(മഹാരാഷ്ട്ര): പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിൽ എടുത്തിരുന്ന 15 അടിതാഴ്ചയുള്ള കുഴിയിലേക്ക് വാഹനം വീണ് യാത്രക്കാരന് ദാരുണാന്ത്യം. മുപ്പത്തിയേഴ്കാരനായ സച്ചിൻ കാക്കോദാർ എന്നയാളാണ് കൊല്ലപ്പെട്ടത്.മഹാരാഷ്ട്രയിലെ താനയിലായാണ് സംഭവം. സുഹൃത്തുക്കളെ കണ്ട് രാത്രി വൈകി തന്റെ വാഹനത്തിൽ വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പുലർന്നിട്ടും സച്ചിൻ മടങ്ങിയെത്താതായതോടെ വാഹനത്തിന്റെ ജി.പി.എസ്.സൗകര്യം ഉപയോഗിച്ച് ഭാര്യനടത്തിയ അന്വേഷണത്തിലാണ് ഇയാൾ അപകടത്തിൽപ്പെട്ടകാര്യം വ്യക്തമായത്. പൈപ്പ് ലൈൻ നിർമിക്കുന്നതിനായാണ് താനെ മുനിസിപ്പൽ കോർപ്പറേഷൻ റോഡിൽ വലിയ കുഴിയെടുത്തിരുന്നത്. തുടർന്ന് അപകടമുണ്ടാകാതിരിക്കാൻ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. എന്നാൽ റിഫ്ളക്ടറുകൾ ഇല്ലാതിരുന്നതുകൊണ്ട് വലിയ കുഴി സച്ചിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാകാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 45 മിനിറ്റോളം നീണ്ടുനിന്ന രക്ഷാപ്രവർത്തിനത്തിലൊടുവിലാണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പുറത്തെത്തിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. Content Highlights:37-year-old man death,Car crashes into 15-feet ditch
from mathrubhumi.latestnews.rssfeed http://bit.ly/2HkJk36
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ