തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പ്രധാന പ്രതിയായ അഭിഭാഷകൻ ബിജു മനോഹറിൽ നിന്നും സ്വർണം വാങ്ങിയ ആളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നഗരത്തിൽ ജുവല്ലറി നടത്തുന്ന ഹക്കീമിനെയാണ് ഡി.ആർ.ഐ തിരിച്ചറിഞ്ഞത്. മലപ്പുറം സ്വദേശിയായ ഹക്കീമും സംഘവും ഒളിവിലാണെന്നുംഡി.ആർ.ഐ അറിയിച്ചു. കോടികളുടെ സ്വർണമാണ് ബിജു പല തവണകളായി ഹക്കീമിന് കൈമാറിയിരിക്കുന്നത്. അതേസമയം, കസ്റ്റംസ് ഉദ്ദ്യോഗസ്ഥർക്കും സ്വർണക്കടത്തിൽ പങ്കുണ്ടോയെന്ന അന്വേഷിക്കുന്നതിന്റെ ഭാഗമായിചിലരെവീണ്ടും ചോദ്യം ചെയ്തു. മെയ് 12നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് കോടിയോളം വില വരുന്ന 25 കിലോഗ്രാം സ്വർണം പിടികൂടിയത്. Content HIghlights: gold smuggling in trivandrum airport
from mathrubhumi.latestnews.rssfeed http://bit.ly/2WjAlYw
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ