ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയ കമൽനാഥിന്റെയും മൂന്ന് ഉദ്യോഗസ്ഥരുടേയും സ്വിറ്റ്സർലൻഡ് യാത്രക്കയി മധ്യപ്രദേശ് സർക്കാർ ചിലവഴിച്ചത് 1.58 കോടിയെന്ന് വിവരാവകാശ രേഖകൾ. കമൽനാഥിന് പുറമെ മധ്യപ്രദേശ് ചീഫ് സെക്രട്ടറി എസ്.ആർ മൊഹന്തി, മുഖ്യമന്ത്രിയുടെപ്രിൻസിപ്പൽ സെക്രട്ടറി അശോക്ബൻവാൾ വ്യവസായ വകുപ്പ്പ്രിൻസിപ്പൽ സെക്രട്ടറി മൊഹമ്മദ് സുലേമാൻ എന്നിവരുടെ ചിലവുകൾക്കായാണ് സർക്കാർ ഇത്രയും തുക ചിലവഴിച്ചത്. മധ്യപ്രദേശിലെ അഴിമതി വിരുദ്ധ പോരാളിയായ അജയ് ദുബെവിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്കാണ് സർക്കാർ 1.58 കോടി ചിലവഴിച്ചതായി മറുപടി ലഭിച്ചത്. വിമാനയാത്രയും താമസവും ഉൾപ്പടെയുള്ള ചിലവുകളാണ് ഇതെന്നുംവിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. 2019 ജനുവരിയിൽ നടന്ന വേൾഡ് ഇക്കണോമിക്ക് ഫോറത്തിന്റെ ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് കമൽനാഥും സംഘവും സ്വിറ്റ്സർലൻഡിൽ പോയത്. എന്നാൽ തങ്ങൾ മാത്രമല്ല പരിപാടിയിൽ പങ്കെടുത്തതെന്നും ആന്ധ്രപ്രദേശ്, തെലങ്കാന, മഹരാഷ്ട്ര സംസ്ഥാന പ്രതിനിധികളുംപങ്കെടുത്തിട്ടുണ്ടെന്നും അവരുടെ ചിലവുകൾ അതത് സംസ്ഥാനങ്ങളാണ് വഹിച്ചതെന്നുമാണ് മധ്യപ്രദേശ് സർക്കാറിന്റെ നിലപാട്. ഈ സംസ്ഥാനങ്ങൾ തങ്ങളേക്കാൾ തുക പരിപാടിക്കായി ചിലവഴിച്ചതായും സർക്കാർ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ സമാഹരണ പരിപാടിയാണ് സ്വിറ്റ്സർലാന്ഡിൽ നടന്നതെന്നും ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ സഹായകരമാണെന്നും സർക്കാർ വ്യത്തങ്ങൾ പറയുന്നു. content highlights:Madhya Pradesh Govt Spent Rs 1.58 Crore For Stay of Kamal Nath, Three Officers in Switzerland
from mathrubhumi.latestnews.rssfeed http://bit.ly/2Vs8Qvb
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ