ലണ്ടൻ: ട്രിപ്പിൾ കിരീടവുമായി മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിനും ലീഗ് കപ്പിനും പിന്നാലെ എഫ്.എ കപ്പ് കിരീടവും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. വെംബ്ലിയിൽ നടന്ന ഫൈനലിൽ വാറ്റ്ഫോർഡിനെ എതിരില്ലാത്ത ആറു ഗോളിന് സിറ്റി പരാജയപ്പെടുത്തി. ഇതോടെ മൂന്ന് ഇംഗ്ലീഷ് കിരീടങ്ങൾ നേടുന്ന ആദ്യത്തെ പുരുഷ ടീം എന്ന ചരിത്ര നേട്ടം സിറ്റി സ്വന്തമാക്കി. ഇതിന് മുമ്പ് 2007-ൽ ആഴ്സണലിന്റെ വനിതാ ടീം ഈ നേട്ടം കൈവരിച്ചിരുന്നു. മത്സരത്തിന്റെ 26-ാം മിനിറ്റിൽ ഡേവിഡ് സിൽവയിലൂടെ സിറ്റി ലീഡെടുത്തു. സ്റ്റെർലിങ്ങിന്റെ പാസിൽ നിന്നായിരുന്നു സിൽവയുടെ ഗോൾ. പിന്നാലെ ഗബ്രിയേൽ ജീസസിലൂടെ സിറ്റി രണ്ടാം ഗോളും നേടി. ഇതോടെ ആദ്യ പകുതിയിൽ സിറ്റി രണ്ട് ഗോളിന് മുന്നിലെത്തി. 61-ാം മിനിറ്റിൽ ഡി ബ്രുയ്നിന്റെ അവസരമായിരുന്നു. ഏഴ് മിനിറ്റിനുള്ളിൽ ജീസസ് വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ സിറ്റി 4-0ത്തിന് മുന്നിലെത്തി. സിറ്റി ഏറെക്കുറെ വിജയമുറപ്പിച്ച നിമിഷമായിരുന്നു അത്. അടുത്തത് റഹീം സ്റ്റെർലിങ്ങിന്റെ ഊഴമായിരുന്നു. 81-ാം മിനിറ്റിലും 87-ാം മിനിറ്റിലും ലക്ഷ്യം കണ്ട സ്റ്റെർലിങ്ങിലൂടെ സിറ്റി ഗോൾപട്ടിക പൂർത്തിയാക്കി.മാഞ്ചസ്റ്റർ സിറ്റി 2011-ന് ശേഷം നേടുന്ന ആദ്യത്തെ എഫ്.എ കപ്പ് കിരീടമാണിത്. ഇതോടെ സിറ്റിയുടെ അക്കൗണ്ടിൽ ആറു കിരീടങ്ങളായി. Just incredible. 🔵 #mancity 🏆🏆🏆🏆 pic.twitter.com/dIjDFPRplE — Manchester City (@ManCity) May 18, 2019 Content Highlights: Manchester City makes history with victory in FA Cup final
from mathrubhumi.latestnews.rssfeed http://bit.ly/2HAved0
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ