വാട്സാപ്പിലെ ‘പത്തുനിയമം’ തെറ്റെന്ന് റെയിൽവേ - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, മേയ് 19, ഞായറാഴ്‌ച

വാട്സാപ്പിലെ ‘പത്തുനിയമം’ തെറ്റെന്ന് റെയിൽവേ

കണ്ണൂർ: റെയിൽവേ നിയമങ്ങൾ ജൂലായ് ഒന്നുമുതൽ മാറുമെന്ന മട്ടിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. 2016 മുതൽ തുടരുന്ന വ്യാജമാറ്റങ്ങളിൽ ചിലത് പുതുക്കിയാണ് ഇത്തവണത്തെ പ്രചാരണം. വെയിറ്റിങ് ലിസ്റ്റ് ഇനിയുണ്ടാവില്ലെന്നതാണ് ഇതിൽ പ്രധാനം. ജൂലായ് ഒന്നിനുശേഷം യാത്രചെയ്യാൻ ബുക്കുചെയ്ത യാത്രക്കാരാണ് ഇതുവായിച്ച് സ്റ്റേഷനുകളിൽ എത്തുന്നത്. ഡിവിഷൻ ആസ്ഥാനത്തേക്കും അന്വേഷണ വിളികൾ എത്തി. എടുത്ത വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കണോ എന്നതടക്കമുള്ള സംശയങ്ങളാണ് മിക്കവർക്കും. ഉറപ്പായ തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ പകുതിനിരക്ക് നൽകുമെന്നതാണ് മറ്റൊരു തെറ്റായപ്രചാരണം. തത്കാൽസമയം മാറും എന്നും പ്രീമിയം വണ്ടികൾ ഓടിക്കില്ല എന്നും പ്രചരിക്കുന്ന 10 മാറ്റങ്ങളിലുണ്ട്. 2016 മേയ്-ജൂൺ മാസങ്ങളിലാണ് ഇത്തരം പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ ആദ്യമായി വന്നത്. റീഫണ്ട് നിയമം മാറും, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ കൗണ്ടർവഴി കിട്ടില്ല എന്നടതടക്കം പതിനഞ്ചോളം മാറ്റം ജനത്തെ തെറ്റിദ്ധരിപ്പിച്ചു. ഇതിനെതിരേ റെയിൽവേ സർക്കുലർതന്നെ ഇറക്കി. 2017-ലും യാത്രക്കാരെ പറ്റിച്ച വാട്സാപ്പ് മെസേജുകൾ പ്രചരിച്ചു. പത്രക്കുറിപ്പ് ഇറക്കിയാണ് റെയിൽവേ ഇതിനെ തടഞ്ഞത്. സുവിധാ തീവണ്ടികൾ നിർത്തും, തത്കാൽ റീഫണ്ട് നിയമം മാറുന്നു, തത്കാൽ ടിക്കറ്റ് സമയം മാറും എന്നൊക്കെയായിരുന്നു പ്രചാരണം. ഇതിൽ അല്പം മാറ്റങ്ങൾവരുത്തിയാണ് ഇപ്പോൾ വ്യാജസന്ദേശം പ്രചരിക്കുന്നത്. ശരിയല്ല -റെയിൽവേ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ ശരിയല്ലെന്ന് റെയിൽവേ. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ജൂലായ് ഒന്നുമുതൽ നിർത്തുന്നുണ്ടോ എന്നന്വേഷിച്ചാണ് ഒട്ടേറെപ്പേർ വിളിക്കുന്നത്. മാറ്റങ്ങളുണ്ടെങ്കിൽ ഔദ്യോഗിക മാർഗത്തിലൂടെ റെയിൽവേ അറിയിക്കും. റിസർവേഷൻ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് മൊബൈലിൽ സന്ദേശം വരും. content highlights: Indian Railway,Fakemessages,whatsapp


from mathrubhumi.latestnews.rssfeed http://bit.ly/30vmZre
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages