തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഫലം മേയ് 20 തിങ്കളാഴ്ച രാവിലെ 10-നു പ്രസിദ്ധീകരിക്കും. സ്കൂളുകളിൽനിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷാ നമ്പരും ജനനത്തീയതിയും ജില്ലയും നൽകി ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. അപേക്ഷകർക്കുള്ള നിർദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്. ട്രയൽ അലോട്ട്മെന്റ് 21 വരെ പരിശോധിക്കാം. ഇതിനുശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ 21- ന് വൈകുന്നേരം നാലിനുമുമ്പ് ആദ്യം അപേക്ഷിച്ച സ്കൂളുകളിൽ സമർപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഇനിയും കൗൺസലിങ്ങിന് ഹാജരാകാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജില്ലാതല കൗൺസലിങ് സമിതിക്ക് മുന്നിൽ 21- നകം പരിശോധനയ്ക്ക് ഹാജരാക്കി റഫറൻസ് നമ്പർ വാങ്ങി അപേക്ഷയിലുൾപ്പെടുത്തണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചശേഷം പരിശോധനയ്ക്കായി നൽകാത്തവർക്ക്, അവ എതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ പരിശോധനയ്ക്കായി സമർപ്പിക്കുന്നതിന് അവസാന അവസരം നൽകുന്നു. 21- ന് വൈകീട്ട് നാലിനുള്ളിൽ അത്തരം അപേക്ഷകർ അനുബന്ധരേഖകൾ സഹിതം നൽകണം. ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. Content Highlights: Plus One Admission, Plus OneTrial Allotment
from mathrubhumi.latestnews.rssfeed http://bit.ly/2VwI6FL
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ