തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആകെ 29 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മെയ് 23-ന് രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുമെന്നുംഅദ്ദേഹം അറിയിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. രാവിലെ എട്ടുമണി വരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും പരിഗണിക്കും. തപാൽ വോട്ടുകൾ എണ്ണാൻ നാല് ടേബികളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.വി.വി. പാറ്റ് രസീതുകൾ എണ്ണുന്നതിനാൽ ഔദ്യോഗികഫലപ്രഖ്യാപനത്തിന് ചുരുങ്ങിയത് പത്തുമണിക്കൂറെങ്കിലും കാത്തിരിക്കേണ്ടി വരും. ഒരു ഹാളിൽ 14 കൗണ്ടിങ് ടേബിളുകളാണ് വോട്ടെണ്ണെലിനായി ക്രമീകരിക്കുക. ആവശ്യമെങ്കിൽ കൂടുതൽ ടേബിളുകൾ ഏർപ്പെടുത്താം. ഇക്കാര്യത്തിൽ റിട്ടേണിങ് ഓഫീസർമാർക്ക് തീരുമാനമെടുക്കാം. ഓരോ റൗണ്ടും എണ്ണിക്കഴിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധാ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തിയശേഷം മാത്രമേ അടുത്ത റൗണ്ട് എണ്ണിത്തുടങ്ങുകയുള്ളുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കൗണ്ടിങ് സൂപ്പർവൈസർ, അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പർവൈസർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിങ് ഒബ്സർവർമാർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റ്സ് തുടങ്ങിയവർക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാമെന്നും ശക്തമായ സുരക്ഷാ സംവിധാനമാണ് ഓരോ കേന്ദ്രത്തിലും ഒരുക്കിയിരിക്കുന്നതെന്നും ടിക്കാറാം മീണ വ്യക്തമാക്കി. Content Highlights:kerala loksabha election counting day on may 23, all arrangements are completed
from mathrubhumi.latestnews.rssfeed http://bit.ly/2QbcAfA
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ