അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; ഒളിവില്‍ പോയ പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, മേയ് 19, ഞായറാഴ്‌ച

അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; ഒളിവില്‍ പോയ പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കെതിരേപോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരീക്ഷ എഴുതിയ സ്കൂളിലെ അധ്യാപകൻ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകൻ പി.കെ ഫൈസൽ എന്നിവർക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ്. സ്കൂൾ പ്രിൻസിപ്പാൾ കെ റസിയക്ക് പാസ്പോർട്ട് ഇല്ലാത്തതിനാൽ ഇവർക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇല്ല. ഇതിന് പുറമെ സൈബർ സെല്ലിന്റ സഹായത്തോടെ ഇവരുടെ സിം കാർഡുകളും പരിശോധിക്കുന്നുണ്ട്. പോലീസിനെ കബളിപ്പിക്കാൻ ഇവരുടെ സിം മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അധ്യാപകൻ പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർഥികളുടെ വീട്ടിലെത്തി പോലീസ് ശനിയാഴ്ച മൊഴിയെടുത്തു. രണ്ട് പ്ലസ് ടു വിദ്യർഥികളുടെ പരീക്ഷ പൂർണമായും, ഒരാളുടെ നാല് ചോദ്യവും, 32 പ്ലസ് വൺ വിദ്യാർഥികളുടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻപരീക്ഷയും തിരുത്തി എഴുതിയെന്നാണ് കണ്ടെത്തിയത്. ഫലം തടഞ്ഞ് വെച്ചിരുന്നമൂന്ന് പേരിൽ ഒരാളുടെ റിസൽട്ട് രണ്ട് ദിവസം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. നാല് ചോദ്യത്തിന്റെ ഉത്തരം ഒഴിവാക്കി റിസൾട്ട് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെടത് അനുസരിച്ചായിരുന്നു ഫലം പുറത്ത് വിട്ടത്. മറ്റ് രണ്ട് പേരും സേ പരീക്ഷ എഴുതും. ഇതിനിടെ ഒളിവിൽ പോയ അധ്യാപകർ കോടതിയിൽ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. കോഴിക്കോട് പ്രിൻസിപ്പിൾ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 23-ന് പരിഗണിക്കും. content highlights: teachers write exam for students, look out notice issued


from mathrubhumi.latestnews.rssfeed http://bit.ly/2WQgjBO
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages