സഡന്‍ ഡെത്തില്‍ ഗോകുലം വീണു; ഇന്ത്യന്‍ നേവിക്ക് കേരള പ്രീമിയര്‍ ലീഗ് കിരീടം - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, മേയ് 19, ഞായറാഴ്‌ച

സഡന്‍ ഡെത്തില്‍ ഗോകുലം വീണു; ഇന്ത്യന്‍ നേവിക്ക് കേരള പ്രീമിയര്‍ ലീഗ് കിരീടം

കോഴിക്കോട് : കേരളാ പ്രീമിയർലീഗ് ഫുട്ബോൾ കിരീടം കൊച്ചി ഇന്ത്യൻ നേവിക്ക്. ഹാട്രിക് കിരീടമോഹവുമായി എത്തിയ ഗോകുലം കേരളാ എഫ്.സി.യെ സഡൻ ഡെത്തിൽ മറികടന്നാണ് നാവികപ്പട കന്നിക്കിരീടം സ്വന്തമാക്കിയത് (7-6). നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതംനേടി സമനില പാലിച്ചു. വിരസമായ ആദ്യപകുതിയിൽ ഗോൾവല ഭേദിക്കാൻ ഇരു ടീമുകളും പരാജയപ്പെട്ടു. ഗോകുലത്തിനാണ് ആക്രമണത്തിൽ മുൻതൂക്കമുണ്ടായിരുന്നത്. ക്രിസ്ത്യൻ സബയുടെ നേതൃത്വത്തിൽ ഇറങ്ങിയ ആതിഥേയരുടെ മുന്നേറ്റനിരയ്ക്ക് സുവർണാവസരങ്ങൾ മുതലാക്കാനായില്ല. ഇടവേളയ്ക്കുശേഷവും മത്സരം ആവേശത്തിലേക്ക് ഉയർന്നില്ല. കളി ഗോൾരഹിത സമനിലയിലേക്ക് നീങ്ങവേ 81-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ബ്രിട്ടൊ നേവിയെ മുന്നിൽക്കടത്തി. മൂന്നുമിനിറ്റിനകം മറ്റൊരു പെനാൽട്ടി ഗോളിൽ ഗോകുലം ഒപ്പമെത്തി. സബയാണ് കിക്ക് ലക്ഷ്യത്തിലെത്തിച്ചത്. ഷൂട്ടൗട്ടിൽ ഗോകുലത്തിന്റെ താഹിർ സമാനും നേവിയുടെ റിയാദിനും ലക്ഷ്യംപിഴച്ചതോടെ കളി സഡൻഡത്തിലേക്ക് നീണ്ടു. സഡൻഡത്തിൽ ഗോകുലത്തിന്റെ പി. സമീലിന്റെ അടി പുറത്തുപോയപ്പോൾ ഷോട്ട് വലയിലെത്തിച്ച് അഭിഷേക് ജോഷി നേവിക്ക് കിരീടം സമ്മാനിച്ചു. ഗോകുലത്തിന്റെ ക്രിസ്ത്യൻ സബയാണ് ചാമ്പ്യൻഷിപ്പിലെ മികച്ച താരം. നേവിയുടെ വി.കെ. വിഷ്ണു മികച്ച ഗോൾകീപ്പറായി. Content Highlights: Kerala Premier League Indian Navy defeat Gokulam Kerala to be crowned champions


from mathrubhumi.latestnews.rssfeed http://bit.ly/2LRLeN5
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages