ന്യൂഡൽഹി: വനിതാ പൈലറ്റിനോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന ആരോപണത്തിൽ മുതിർന്ന പൈലറ്റിനെതിരേ (കമാൻഡർ) എയർ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. മേയ് അഞ്ചിന് ഹൈദരാബാദിൽ നടന്ന പരിശീലനപരിപാടിയിൽ വനിതാ പൈലറ്റിന്റെ പരിശീലകനായിരുന്നു ആരോപണവിധേയനായ പൈലറ്റ്. 'പരിശീലനത്തിനുശേഷം രാത്രി എട്ടുമണിയോടെ റെസ്റ്റോറന്റിൽ പോകാൻ കമാൻഡർ ക്ഷണിച്ചു. മുമ്പ് അദ്ദേഹത്തോടൊപ്പം വിമാനം പറത്തിയ സന്ദർഭങ്ങളിൽ മാന്യമായ പെരുമാറ്റമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ ക്ഷണം സ്വീകരിച്ചു. റെസ്റ്റോറന്റിലെത്തിയപ്പോൾ ഭർത്താവിൽനിന്ന് അകന്ന് എങ്ങനെയാണ് ജീവിക്കുന്നത് എന്നുതുടങ്ങി ലൈംഗികച്ചുവയോടെയുള്ള ചോദ്യങ്ങൾ അയാൾ ചോദിച്ചു. തുടർന്ന് ഞാൻ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി'. മറ്റാർക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുതെന്ന തോന്നലിലാണ് പരാതി നൽകുന്നതെന്നും എയർ ഇന്ത്യ മാനേജ്മെന്റിന് നൽകിയ പരാതിയിൽ യുവതി വിവരിക്കുന്നു. content highlights:Air India pilot sexual harassment by her commander, probe ordered
from mathrubhumi.latestnews.rssfeed http://bit.ly/2JGM4JP
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ