ലഖ്നൗ: മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ ശക്തമായി വിമർശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുള്ള മോദിയുടെ പരാജയം വിജയത്തേക്കാൾ വലിയ ചരിത്രമാവുമെന്നും മായാവതി പറഞ്ഞു. "ഉത്തർപ്രദേശിലെ പൂർവ്വാഞ്ചൽ മേഖലയിൽ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും പിന്നാക്കാവസ്ഥയെയും ഇല്ലാതാക്കുന്നതിൽ മോദിയുടെ ഗുജറാത്ത് മോഡൽ വികസനം ഒരുതരത്തിലും വിജയമായിരുന്നില്ല. പച്ചയായ കാപട്യമായിരുന്നു അത്. വികസനത്തിന് പകരം മോദിയും യോഗിയും ചേർന്നഡബിൾ എൻജിൻ ഭരണം വർഗ്ഗീയ സംഘർഷങ്ങളും വിദ്വേഷവും അക്രമവും മാത്രമാണ് രാജ്യത്തിന് നൽകിയത്", മായാവതി പറഞ്ഞു. "പൂർവ്വാഞ്ചലിലെ ജനങ്ങളെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തിരഞ്ഞടെുക്കപ്പെട്ടപ്പോൾ ഇവിടുത്തെ ജനങ്ങൾ ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയുമായിരുന്നു. ഗോരഖ്പുരിന് യോഗിയെ താഴെയിറക്കാനായാൽ വാരാണസിയിൽ നിന്നുള്ള മോദിയുടെ പരാജയമായിരിക്കും വിജയത്തേക്കാൾ വലിയ ചരിത്രമാവുക. 1977ൽ റായ്ബറേലിയിൽ സംഭവിച്ചത് വാരാണസിയിൽ ആവർത്തിക്കുമോ", എന്നുംമായാവതി ചോദിച്ചു. 1977ൽ റായ്ബറേലിയിൽ നിന്ന് ഇന്ദിരാഗാന്ധി ഏറ്റുവാങ്ങിയ പരാജയത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം. content highlights:Modi's defeat from Varanasi would be more historic than his win, says Mayawati
from mathrubhumi.latestnews.rssfeed http://bit.ly/2QbxeMo
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ