വാവേ ടെക്നോളജീസിനെ (Huawei Technologies) കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ തീരുമാനത്തിൽ ഇളവുണ്ടായേക്കും യുഎസ് വാണിജ്യ വകുപ്പ്. നടപടിയെത്തുടർന്ന് വാവേ ടെക്നോളജീസിന് നിലവിലുള്ള ഉപയോക്താക്കൾക്ക് സേവനം നൽകാൻ സാധിക്കാത്ത അവസ്ഥയാണ്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് വാവേയ്ക്ക് അമേരിക്കൻ നിർമിത ഭാഗങ്ങൾ വാങ്ങാൻ സാധിക്കാതെ വന്നു. വ്യാപാര നിയന്ത്രണം നിലനിൽക്കെ കമ്പനിയ്ക്ക് താൽകാലിക ലൈസൻസ് നൽകി നിലവില ഉപയോക്താക്കൾക്ക് തടസമില്ലാത്ത സേവനം ഉറപ്പുവരുത്താനാണ് വാണിജ്യ വകുപ്പിന്റെ ശ്രമം. ഇതോടെ നിലവിലുള്ള ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിനായി അമേരിക്കൻ നെറ്റ് വർക്കുകൾ ഉപയോഗിക്കാനും സാധന സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും. എന്നാൽ പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനായി അമേരിക്കൻ നിർമിത വസ്തുക്കൾ വാങ്ങുന്നതിനുള്ള വിലക്ക് തുടരും. വാവേ ഉൽപ്പന്നങ്ങൾ വഴി ചൈനീസ് സർക്കാർ അമേരിക്കയിൽ ചാരപ്രവർത്തനം നടത്തുന്നുണ്ടെന്നാണ് അമേരിക്കൻ അധികൃതരുടെ വാദം. എന്നാൽ അമേരിക്കയുടെ ആരോപണം വാവേ പലതവണ നിഷേധിച്ചതാണ്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് വാവേയുടെ വ്യവസായ പങ്കാളികളായ സ്ഥാപനങ്ങൾക്ക് കമ്പനിയുമായി ഇടപാടുകൾ നടത്താൻ സാധിക്കില്ല. 26 രാജ്യങ്ങളിലായുള്ള വാവേയുടെ അനുബന്ധ സ്ഥാപനങ്ങൾക്കും അമേരിക്കൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോൾ നൽകാനുദ്ദേശിക്കുന്ന താൽകാലിക ലൈസൻസിന് 90 ദിവസമേ കാലാവധിയുണ്ടാവൂ. Content Highlights:U.S. may scale back Huawei trade restrictions
from mathrubhumi.latestnews.rssfeed http://bit.ly/2WbRNOj
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ