കോഴിക്കോട്: വടകരയിലും കോഴിക്കോട്ടും ബി.ജെ.പിയും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ആരോപണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാലാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. കള്ളവോട്ട് ചെയ്യാൻ വ്യാപകമായ ശ്രമമാണ് മണ്ഡലങ്ങളിൽ നടന്നത്. ഇതിന്റെ തെളിവ് കയ്യിലുണ്ട്. കുന്ദമംഗലത്ത് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി പോലും കള്ളവോട്ട് ചെയ്യാനെത്തി. എന്നാൽ ഇതിലെല്ലാം അവർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് വോട്ട് കച്ചവട ആരോപണവുമായി രംഗത്ത് വന്നതെന്നും ടി.സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തിഹത്യ മുഖമുദ്രയാക്കാനാണ് തിരഞ്ഞെടുപ്പിൽ സി.പി.എം ശ്രമിച്ചത്. തിരഞ്ഞെടുപ്പിന്റെ തലേദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദമില്ലാതെ എം.കെ രാഘവനെതിരേ കെസെടുത്തത് ഇതിന്റെ ഉദാഹരണമാണ്. കള്ളവോട്ട് ചെയ്യാൻ വന്നയാൾ പിടിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ട് പോയത് പോലും പോലീസാണ്. തങ്ങൾ ജയിക്കുമ്പോൾ അത് ജനാധിപത്യപരവും മറ്റുള്ളവർ ജയിക്കാൻ പോവുമ്പോൾ അത് വർഗീയ രീതിയിലും ചിത്രീകരിക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണ്. ഒരു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പോലും പരിഗണിക്കാതെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ അട്ടിമറിക്കാൻ സി.പി.എം ശ്രമിച്ചതെന്നും സിദ്ദിഖ് പറഞ്ഞു. മോദിക്കെതിരേയുള്ള കേരള ജനതയുടെ വികാരവും ശബരിമല വിഷയത്തിൽ പിണറായി വിജയൻ സർക്കാരിനേതിരേയുള്ള വിശ്വാസികളുടെ വികാരവും യു.ഡി.എഫിന് അനുകൂലമായി. കഴിഞ്ഞതവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ച് കയറും. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം എം.കെ രാഘവനെതിരേ ഒരു കേസുണ്ടാക്കി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു. ഇതിനെല്ലാം മെയ്23-ന് ശേഷം കോഴിക്കോട്ടെ ജനങ്ങളോട് സി.പി.എം മറുപടി പറയേണ്ടി വരുമെന്നും സിദ്ദിഖ് പറഞ്ഞു. കോഴിക്കോട്ടും വടകരയിലും ബി.ജെ.പി-കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് ബുധനാഴ്ച രാവിലെയായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചിത്. Content Highlights:T Sidhique againdt CPM On Vote Sharing Allegation
from mathrubhumi.latestnews.rssfeed http://bit.ly/2XIlPGM
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ