വാരണാസിയില്‍ പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ; വന്‍ ജനപങ്കാളിത്തം - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, ഏപ്രിൽ 25, വ്യാഴാഴ്‌ച

വാരണാസിയില്‍ പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ; വന്‍ ജനപങ്കാളിത്തം

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ്പ്രചാരണത്തിന്തുടക്കം കുറിച്ചുകൊണ്ടുള്ള റോഡ് ഷോ പുരോഗമിക്കുന്നു. മെയ് 19 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വാരണാസിയിൽ ജനവിധി തേടുന്ന മോദി വെള്ളിയാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. അൽപ സമയം മുൻപാണ് ബനാറസ് ഹിന്ദു സർവകലാശാലയുടെ സമീപത്ത് നിന്ന് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. സർവകലാശാലയ്ക്ക് സമീപമുള്ള മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയ ശേഷമാണ് മോദി റോഡ് ഷോ ആരംഭിച്ചത്. ആയിരക്കണക്കിന് ജനങ്ങളാണ് സർവകലാശാലയ്ക്ക് സമീപത്തെത്തിയിരുന്നത്. റോഡ് ഷോ നടക്കുന്നതിന്റെ ഇരുവശങ്ങളിലും നിരവധി ആളുകൾ തിങ്ങിക്കൂടിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കന്മാരും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മോദിക്കെതിരെ വാരണാസിയിൽ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ നേരത്തെ സജീവമായിരുന്നു. എന്നാൽ ഇതിന് വിരാമിട്ടുകൊണ്ട് അജയ് റായി എന്ന പ്രദേശിക നേതാവിനെ വാരണാസിയിലെ സ്ഥാനാർഥിയായികോൺഗ്രസ്പ്രഖ്യാപിക്കുകയുണ്ടായി. കഴിഞ്ഞ തവണ വാരണാസിയിൽ നിന്ന് മത്സരിച്ച നരേന്ദ്ര മോദി 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എ.എ.പിഅധ്യക്ഷനായ അരവിന്ദ് കെജ്രിവാളാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കോൺഗ്രസ് സ്ഥാനാർഥി അജയ് റായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. Visuals from Prime Minister Narendra Modis roadshow in Varanasi. #LokSabhaElections2019 pic.twitter.com/YSAjYbWHx8 — ANI UP (@ANINewsUP) April 25, 2019 content highlights: Prime Minister Narendra Modis roadshow in Varanasi


from mathrubhumi.latestnews.rssfeed http://bit.ly/2PwGWZM
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages