ഉരുളക്കിഴങ്ങ് കര്‍ഷകര്‍ 1.05 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് 'ലെയ്‌സ്', ഇടപെടണമെന്ന് കര്‍ഷകര്‍ - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, ഏപ്രിൽ 25, വ്യാഴാഴ്‌ച

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ 1.05 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് 'ലെയ്‌സ്', ഇടപെടണമെന്ന് കര്‍ഷകര്‍

ഗാന്ധിനഗർ: പെപ്സിക്കോ കമ്പനി ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷർക്കെതിരേ കെസ് കൊടുത്തതിന്റെ പശ്ചാത്തലത്തിൽ പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും പിന്തുണ തേടി കർഷകർ. പെപ്സിക്കോ കമ്പനി ഗുജറാത്തിലെ കർഷകർക്കെതിരേ 1.05 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിന് പിന്നാലെയാണ് സർക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് കർഷകർ കാമ്പയിൻ ആരംഭിച്ചത്. കേസ് വെള്ളിയാഴ്ച അഹമ്മദാബാദ് കോടതി പരിഗണിക്കും. പെപ്സിക്കോ കമ്പനിയുടെ ഉത്പന്നമായ ലെയ്സ് ചിപ്സ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരേയാണ് പെപ്സിക്കോ ഈ മാസമാദ്യം കേസ് കൊടുത്തത്. 2001-ലെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാർമേഴ്സ് റൈറ്റ് ആക്ട് പ്രകാരം FL2027 എന്നയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ തങ്ങൾക്ക്് മാത്രമേ അവകാശമുള്ളൂ എന്നാണ്് പെപ്സികോ കമ്പനിയുടെ വാദം. ഗുജറാത്തിലെ ബസൻകാന്ത, ആരവല്ലി, സബർകാന്ത ജില്ലകളിലെ ചെറുകിട കർഷകർക്കെതിരെയാണ് കേസ്. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷൻ റൈറ്റിൽ നിന്ന് കർഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകലും കർഷകരും അവകാശപ്പെടുന്നത്. മാത്രമല്ല ഏത് വിളകളും കൃഷി ചെയ്യാനും വിൽക്കാനും കർഷകർക്ക് അവകാശമുണ്ടെന്നും ഇവർ പറയുന്നു. സർക്കാരും സമൂഹവും ഇപ്പോൾ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ഭാവിയിൽ മറ്റ് വിളകളുടെ കൃഷിയെയും ഈ നിയമം ബാധിക്കുമെന്നും കർഷകർ ആശങ്കപ്പെടുന്നു. വെള്ളിയാഴ്ച മൊദാസ ജില്ലാ കോടതിയിൽ കേസിൻമേൽ വാദം കേൾക്കാനിരിക്കെയാണ് കർഷകർ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ontent highlights:Pepsico sues potato farmers of Gujrath, govt seek help of society and govt to intervene in the issue


from mathrubhumi.latestnews.rssfeed http://bit.ly/2vnHhEB
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages