ഇ വാർത്ത | evartha
ഓർമ്മയുണ്ടോ പ്രതാപകാലത്തെ വിൻഡീസിനെ?; ആ കാലത്തേക്ക് മടങ്ങാൻ ഗെയില്‍ – ലെവിസ്- ഹെറ്റ്മയര്‍, റസല്‍ – ബ്രാവോ; കരുത്തുറ്റ ടീമുമായി വെസ്റ്റ്ഇന്‍ഡീസ് ലോകകപ്പിന് എത്തുന്നു
ഒരുകാലത്തെ ലോകത്തിൽ പകരം വെക്കാൻ ആളില്ലാത്ത ടീമായിരുന്നു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമെന്നത്. ഇത്തവണ ആ കാലത്തേക്ക് മടങ്ങാനുള്ള കരുത്തുറ്റ നിരയുമായി ലോകകപ്പ് ക്രിക്കറ്റിനുള്ള വെസ്റ്റ്ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന ആന്‍ഡ്രെ റസല്‍ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയ തീരുമാനം.
കഴിഞ്ഞ വര്ഷം ജൂലൈയിലാണ് റസല്‍ അവസാന ഏകദിനം കളിക്കുന്നത്. എന്നാല്‍ ഈ സീസണിലെ ഐ.പി.എല്ലിലെ തകര്‍പ്പന്‍ പ്രകടനം സെലക്ടര്‍മാര്‍ പരിഗണിക്കുകയായിരുന്നു. സമീപ കാലത് ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയ ജേസണ്‍ ഹോള്‍ഡര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. എന്നാൽ, കീരണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരേന്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. നിലവിൽ ഓള്‍ റൗണ്ടര്‍മാരെ കൊണ്ട് സമ്പന്നമാണ് വിന്‍ഡീസ് ടീം.
ടീമിന്റെ ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരാനായി ക്രിസ് ഗെയില്‍, എവിന്‍ ലെവിസ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ഷായ് ഹോപ്, ആന്‍ഡ്രെ റസല്‍, ഡാരന്‍ ബ്രാവോ എന്നിവരുണ്ട്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന നിലയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ നിക്കോളാസ് പുരാന്‍ ഇടം നേടി. സ്പീഡ് മെഷീൻ കീമര്‍ റോച്ച് നയിക്കുന്ന പേസ് പടയില്‍ ഇടംകയ്യന്‍ പേസര്‍ ഷെല്‍ഡന്‍ കോട്രെല്‍, ഓശാനെ തോമസ്, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവരുമുണ്ട്.
വിൻഡീസ് പതിനഞ്ചംഗ ടീം : ജേസണ്‍ ഹോള്‍ഡര്‍(ക്യാപ്റ്റൻ), ക്രിസ് ഗെയില്‍, എവിന്‍ ലെവിസ്, ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ഡാരന്‍ ബ്രാവോ, ഫാബിയന്‍ അല്ലന്‍, നിക്കോളാസ് പുരാന്‍, ആന്‍ഡ്രെ റസല്‍, കാര്‍ലോസ് ബ്രാത്ത് വെയിറ്റ്, ആഷ്‌ലി നേഴ്‌സ്, ഷാനോണ്‍ ഗബ്രിയേല്‍, ഷെല്‍ഡന്‍ കോട്രെല്‍, ഒശാനെ തോമസ്, കീമര്‍ റോച്ച്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha http://bit.ly/2W5Iyft
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ