കണ്ണൂർ: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രവർത്തിക്കുന്നതെന്നും ആരോപണ വിധേയരുടെ ഭാഗം കേൾക്കാൻ തയ്യാറാവുന്നില്ലെന്നും കോടിയേരി ആരോപിച്ചു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിലാത്തറയിൽ കള്ളവോട്ട് നടന്നിട്ടില്ല. ഫോറം എം 18 അനുസരിച്ച് ചെയ്യുന്ന സഹായി വോട്ടുതന്നെയാണ്പിലാത്തറയിൽ ചെയ്തത്. തീരെ വയ്യാത്ത വോട്ടർമാരെ ബൂത്തിനകത്ത് എടുത്തുകൊണ്ടുപോകാൻ സാധിക്കുമായിരുന്നില്ല. അതിനാലാണ് ബൂത്തിനുള്ളിൽ വോട്ടർ എത്താതിരുന്നത്. വയ്യാത്തവരെ എടുത്തുകൊണ്ടു പോകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യം ഒരുക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയരായ വ്യക്തികൾ കുറ്റം ചെയ്തു എന്ന് തിരഞ്ഞെടുപ്പ് ഓഫീസർ ഉറപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ആരോപണ വിധേയയായ പഞ്ചായത്ത് മെമ്പർ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെടാൻ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അധികാരമില്ല. തദ്ദേശ സ്ഥാപനത്തിലെ അംഗത്തിന്റെ സ്ഥാനം റദ്ദാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ അധികാരമൂള്ളൂ. തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വെബ്കാസ്റ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളുടെ പേരിൽ നടക്കുന്ന മാധ്യമ വിചാരണയ്ക്കനുസരിച്ച് തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥനല്ല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. ഒരു വിഭാഗംചാനലുകളും യുഡിഎഫ് നേതൃത്വവും ഏകപക്ഷീയമായി നടത്തുന്ന പ്രചാരണത്തിൽ കുടുങ്ങിപ്പോകാൻ പാടില്ല. തിരഞ്ഞെടുപ്പ് എല്ലായിടത്തും സുതാര്യമായി നടക്കേണ്ടതാണ്. ഏത് അന്വേഷണവും നേരിടാൻ സിപിഎം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രത്യേക മേഖലകൾ തിരഞ്ഞെടുത്തല്ല പരിശോധന നടത്തേണ്ടത്. കണ്ണൂരിൽ മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നതായുള്ള ആരോപണം ഉയർന്നിട്ടുണ്ട്. അതും പരിശോധിക്കണം. കാസർകോട് മണ്ഡലത്തിൽ 156 ബൂത്തുകളെ സംബന്ധിച്ച് എൽഡിഎഫ് പരാതി നൽകിയിരുന്നു. കണ്ണൂരിൽ 138 ബൂത്തുകൾ പ്രശ്നബൂത്തുകളെന്ന നിലയിൽ പരാതി നൽകിയിരുന്നു. ഇവിടെയൊന്നും പരിശോധന നടത്തിയില്ലെന്നും കോടിയേരി പറഞ്ഞു. Content Highlights:kodiyeri balakrishnan, chief electoral officer, bogus vote, kerala election, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2GSxhtD
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ