മുംബൈ: മുംബൈ ഇന്ത്യൻസിന്റെ ഓസ്ട്രേലിയൻ പേസർ ജേസൺ ബെഹരെൻഡോർഫ് ഇനി ഈ സീസണിൽ ഐ.പി.എല്ലിൽ കളിക്കില്ല. ലോകകപ്പിനായി ഓസ്ട്രേലിയൻ ടീമിൽ ചേരാനാണ് ജേസൺ നാട്ടിലേയ്ക്ക് മടങ്ങിയത്. മെയ് രണ്ടിനാണ് ഓസ്ട്രേലിയൻ ടീമിന്റെ ലോകകപ്പ് ക്യാമ്പ് ആരംഭിക്കുന്നത്. ജേസൺ തന്നെയാണ് താൻ നാട്ടിലേയ്ക്ക് മടങ്ങുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ഐ.പി.എൽ സീസൺ തന്നെ മനോഹരമായ ഒരു അനുഭവമായിരുന്നു. തുടർന്നു നന്നായി കളിക്കൂ. നിങ്ങളെ ഫൈനലിൽ കാണാനായി കാത്തിരിക്കുകയാണ് ഞാൻ-ജേസൺ ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയക്കുവേണ്ടി ആറ് ഏകദിനങ്ങളിൽ നിന്ന് ഏഴ് വിക്കറ്റെടുത്ത ഇരുപത്തിയൊൻപതുകാരനായ ജേസൺ പാകിസ്താനെതിരായ പരമ്പരയ്ക്കുശേഷമാണ് മുംബൈ ഇന്ത്യൻസിൽ ചേർന്നത്. മുംബൈയ്ക്കുവേണ്ടി അഞ്ച് മത്സരങ്ങൾ കളിച്ച ജേസൺ 165 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. Content Highlights:Jason Behrendorff leaves Mumbai Indians to join national camp for World Cup 2019 Australian Team IPL 2019
from mathrubhumi.latestnews.rssfeed http://bit.ly/2J11FDw
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ