ഇരുട്ടിവെളുത്തപ്പോള്‍ കാവിപ്പടയുടെ ഭാഗമായി, രാധാകൃഷ്ണനെയും ടിപി ശ്രീനിവാസനെയും വിമർശിച്ച് ചാമക്കാല - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, ഏപ്രിൽ 30, ചൊവ്വാഴ്ച

ഇരുട്ടിവെളുത്തപ്പോള്‍ കാവിപ്പടയുടെ ഭാഗമായി, രാധാകൃഷ്ണനെയും ടിപി ശ്രീനിവാസനെയും വിമർശിച്ച് ചാമക്കാല

കേരളം ഏറെ ആദരവോടെ സാർ എന്ന് വിളിച്ചിരുന്ന കെഎസ് രാധാകൃഷ്ണന്റെയും ടിപി ശ്രീനിവാസന്റെയും ഉള്ളിലെ സംഘികൾ പുറത്തു ചാടിയെന്ന വിമർശനവുമായി കോൺഗ്രസ്സ് വക്താവ് ജ്യോതികുമാർ ചാമക്കാല. കോൺഗ്രസ്സ് സർക്കാരിന്റെ കാലത്ത് ആനുകൂല്യങ്ങൾ പറ്റി ഉന്നത സ്ഥാനത്തിരുന്നഇവർ ഇരുട്ടി വെളുത്തപ്പോൾ കാവിപ്പടയ്ക്കൊപ്പം കൂടിയെന്നും ചാമക്കാല വിമർശിച്ചു. തന്റെ ഫെയ്സ്ബുക്ക് താളിലാണ് ഇരുവർക്കുമെതിരേ ശക്തമായ വിമർശനം ചാമക്കാല ഉന്നയിച്ചത്. "കോൺഗ്രസ് അനുഭാവികളെന്നു നടിച്ച് യുഡിഎഫ്സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റിയവരാണ് ഈ രണ്ട് അക്കാദമിക പുരുഷൻമാർ. രാധാകൃഷ്ണൻ സാറെ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, പിന്നെ PSC ചെയർമാൻ സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ? നയതന്ത്ര വിദഗ്ധനെന്ന പേരിൽ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാക്കിയതും കോൺഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോൾ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി", ചാമക്കാല ഫെയ്സ്ബുക്കിൽ കുറിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു കെ എസ് രാധാകൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോൾ ടിപി ശ്രീനിവാസൻ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു. ഇതെല്ലാമാണ് പോസ്റ്റിനാധാരം. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഉളുപ്പുണ്ടോ സാർ ? ................................. കേരളം ഏറെ ആദരവോടെ സാർ എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികൾ ഇക്കുറി പുറത്തു ചാടി. ടി.പി.ശ്രീനിവാസനും കെ.എസ് രാധാകൃഷ്ണനും. കോൺഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇത്. കോൺഗ്രസ് അനുഭാവികളെന്നു നടിച്ച് UDF സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റിയവരാണ് ഈ രണ്ട് അക്കാദമിക പുരുഷൻമാരും . രാധാകൃഷ്ണൻ സാറെ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ, പിന്നെ PSC ചെയർമാൻ സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ? നയതന്ത്ര വിദഗ്ധനെന്ന പേരിൽ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാക്കിയതും കോൺഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോൾ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി. എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാൽ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ. സ്വാമി വിവേകാനന്ദൻ പറഞ്ഞു , ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വർഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയിൽ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. ഇതിന്റെ പേരിൽ എന്നെ ചൊറിയാൻ പുറപ്പെടും മുമ്പ് സഖാക്കൾ, പാർട്ടി ക്ലാസുകളിൽ നിന്ന് പോയി സംഘി സ്ഥാനാർഥിയായ എത്ര പേർ ഉണ്ടെന്നു കൂടി പഠിക്കുക. content highlights:Jyothikumar Chamakkala criticises TP Sreenivasan and KS Radhakrishnan


from mathrubhumi.latestnews.rssfeed http://bit.ly/2IQvjvU
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages