ഇ വാർത്ത | evartha
കാലാവസ്ഥാ വ്യതിയാനം പ്രകൃതിയെ രൂക്ഷമായി ബാധിക്കുന്നു; അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായി
ആഗോള താപനം മൂലമുള്ള കാലാവസ്ഥ വ്യതിയാനം വളരെ വലിയ തോതിൽ പ്രകൃതിയെയും ജീവജാലങ്ങളെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു .ഇപ്പോൾ പുറത്തു വന്നിട്ടുള്ള വാർത്ത, അന്റാര്‍ട്ടിക്കയിലുള്ള ഏറ്റവും വലിയ പെന്‍ഗ്വിന്‍ കോളനിയും അപ്രത്യക്ഷമായിരിക്കുകയാണ് എന്നതാണ്. മൂന്നു വർഷങ്ങൾക്ക് മുൻപ് കടലില്‍ താഴ്ന്ന് പോയ ഈ കോളനി പിന്നീട് പൂര്‍ണ്ണമായ തോതില്‍ പുനസ്ഥാപിക്കപ്പെട്ടില്ല എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കോളനിയുടെ നാശംമൂലം ആയിരക്കണക്കിന് പെന്‍ഗ്വിനുകളുടെ ജീവിതമാണ് തകര്‍ന്നതെന്നും ഗവേഷകര്‍ പറയുന്നു. ബ്രിട്ടൻ ആന്റാര്‍ട്ടിക് സര്‍വേയാണ് ഈ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കനത്ത മഞ്ഞിനാൽ മൂടപ്പെട്ട അന്റാര്‍ട്ടിക്കയിലെ വെഡ്ഡ്വില്‍ കടല്‍ പരിസരത്താണ് ഈ പെന്‍ഗ്വിന്‍ കോളനി സ്ഥിതി ചെയ്തിരുന്നത്.
2016 ല്‍ ഇവിടെയുമായിരുന്ന വലിയ മഞ്ഞുമല തകര്‍ന്ന് ഉണ്ടായ ദുരന്തത്തിന് ശേഷം പെന്‍ഗ്വിനുകള്‍ പ്രജനനം നടത്തുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. ഇതും കോളനി ഇല്ലാതാക്കുവാൻ കാരണമായി. പ്രതിവർഷം ഹാലൈ ബേ കോളനിയിലേക്ക് 15,000 മുതല്‍ 24,000 വരെ പെന്‍ഗ്വിനുകള്‍ ഇവിടെ പ്രജനനം നടത്താറുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് നടക്കുന്നില്ല. ഇതുമൂലം ലോകത്ത് ഇന്ന് നിലവിലുള്ള പെന്‍ഗ്വിനുകളുടെ എണ്ണം 5 ശതമാനം മുതല്‍ 9 ശതമാനം വരെ കുറയ്ക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha http://bit.ly/2XIVY18
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ