ലണ്ടന്‍: ഇതാണ് ആവേശം, ഇതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം, എഫ്എ കപ്പ് കലാശപ്പോരില്‍ ആകാശനീല കുപ്പായത്തില്‍ ആറാടിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാത്രം അവകാശപ്പെട്ട കിരീടം. ഇംണ്ടിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉയര്‍ത്തിയത് കിരീടം മാത്രമല്ല, ചരിത്രമാണ്. വാറ്റ്ഫര്‍ഡിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി ട്രിപ്പിള്‍ കിരീട നേട്ടം സ്വന്തമാക്കിയത്. ഈ സീസണില്‍ ലീഗ് കപ്പും പ്രീമിയര്‍ ലീഗ് കിരീടവും ഉയര്‍ത്തിയതിനു പിന്നാലെയാണ് എഫ്എ കപ്പിലും സിറ്റിയുടെ മുത്തം.
റഹീം സ്‌റ്റെര്‍ലിങ്ങ്, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ബെര്‍ണാര്‍ഡോ സില്‍വയും കെവിന്‍ ഡി ബ്രുയിനും ഓരോ ഗോള്‍ നേടി. ഇതോടെ ഒരു സീസണില്‍ 50 വിജയം നേടുന്ന ആദ്യ ടീമെന്ന നേട്ടവും സിറ്റില്‍ പേരിലെഴുതി. ഗോള്‍വല ചലിപ്പിക്കാന്‍ ആദ്യം കിട്ടിയ അവസരം വാറ്റ്ഫര്‍ഡ് കളഞ്ഞുകുളിച്ചതോടെ അവരുടെ വിധി എഴുതിക്കഴിഞ്ഞിരുന്നു.
വാറ്റ്ഫര്‍ഡള സ്‌ട്രൈക്കര്‍ റോബര്‍ട്ടോ പെരീറയുടെ മുന്നേറ്റം സിറ്റി ഗോളി എഡേഴ്‌സണ്‍ തടഞ്ഞു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെയാണ് ഗോള്‍ അവസരം വാറ്റ്ഫാര്‍ഡ് നശിപ്പിച്ചത്. പിന്നാലെ 26-ാം മിനിറ്റില്‍ സില്‍വയുടെ ഗോളോടെ സിറ്റിയുടെ തേരോട്ടം തുടങ്ങുകയായിരുന്നു. 38-ാം മിനിറ്റില്‍ ബ്രസീല്‍ താരം ജീസസ് രണ്ടാമത് ഗോള്‍വല ചലിപ്പിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് നാലു ഗോളുകളും സിറ്റി നേടിയത്. അഞ്ച് തവണ സിറ്റി എഫ്എ കപ്പ് ഉയര്‍ത്തിയിട്ടുണ്ട്. 2011 ലാണ് അവസാനമായി സിറ്റി എഫ്ഫ കപ്പ് നേടിയത്. ഇതോടെ ഇരട്ട ട്രിപ്പിള്‍ കിരീട നേട്ടമെന്ന ബഹുമതിയാണ് സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള നേടുന്നത്. നേരത്തെ ബാഴ്‌സലോണയിലൂടെയാണ് ഗാര്‍ഡിയോള ട്രിപ്പിള്‍ കിരീടം നേടിയത്.
from mangalam.com http://bit.ly/2LPI2kP
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ