ശ്രീനഗർ: സൈനികൻ ഔറംഗസേബിനെ വധിച്ച ഭീകരനടക്കം മൂന്ന് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കശ്മീരിലെ പുൽവാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷൗക്കത്ത് ദാർ, ഇർഫാൻ വാർ, മുസാഫർ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സൈനികനായ ഔറംഗസേബ്, പോലീസ് ഉദ്യോഗസ്ഥനായ അക്വിബ് അഹമ്മദ് വാഗേ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഷൗക്കത്ത് ദാർ. 2018 ജൂണിൽ കശ്മരിലെ പൂഞ്ചിലുള്ള വീട്ടിൽ ഈദ് ആഘോഷിക്കാൻ പോയ സൈനികൻ ഔറംഗസേബിനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇതുകൂടാതെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിലും ഷൗക്കത്ത് ദാർ പ്രവർത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽവാമ ജില്ലയിലെ അവന്തിപ്പോരയിൽ സുരക്ഷാസേന നടത്തിയ തിരച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം. സുരക്ഷാ സൈന്യത്തിന് നേരെയുണ്ടായ നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരാണ് ഇവരെല്ലാം. Content Highlights:Terrorists eliminated, army jawan Aurangzeb, J&K
from mathrubhumi.latestnews.rssfeed http://bit.ly/2w8q0Q8
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ