കാസർകോട്: റീപോളിങ് നടക്കുന്ന കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ബൂത്തിലെത്തി വോട്ട് ചോദിച്ചതായി പരാതി. പിലാത്തറ സ്കൂളിലെ ബൂത്ത് നമ്പർ 19-ൽ വരിനിൽക്കുന്നവരോട് ഉണ്ണിത്താൻ വോട്ടഭ്യർഥിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാണ് പരാതി നൽകിയത്. രാവിലെ ആറരയോടെ പിലാത്തറ സ്കൂളിലെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്യാൻ വരിനിന്നവരോട് വോട്ടഭ്യർഥിച്ചെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാർഥിക്കെതിരേ നടപടി വേണമെന്നുമാണ് എൽ.ഡി.എഫിന്റെ ആവശ്യം. നേരത്തെ നടന്ന വോട്ടെടുപ്പിൽ കള്ളവോട്ട് സ്ഥിരീകരിച്ചതോടെയാണ് കാസർകോട് ലോക്സഭ മണ്ഡലത്തിലെ നാല് ബൂത്തുകളിൽ ഞായറാഴ്ച റീപോളിങ് നടക്കുന്നത്. കാസർകോട് മണ്ഡലത്തിലെ പിലാത്തറ യു.പി. സ്കൂൾ ബൂത്ത് നമ്പർ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂൾ -69, 70 ബൂത്തുകൾ, കൂളിയാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ -ബൂത്ത് നമ്പർ 48 എന്നിവയ്ക്കൊപ്പം കണ്ണൂർ പാമ്പുരുത്തി മാപ്പിള സ്കൂളിലെ ബൂത്ത് നമ്പർ 166-ലും കുന്നിരിക്ക യു.പി. സ്കൂളിലെ 52,53 നമ്പർ ബൂത്തുകളിലും ഞായറാഴ്ച റീപോളിങ് നടക്കുന്നു. Content Highlights:kasargod re polling; ldf complaint against udf candidate rajmohan unnithan
from mathrubhumi.latestnews.rssfeed http://bit.ly/2EjBZz7
via IFTTT
via Blogger http://bit.ly/2WNR2s0
May 19, 2019 at 01:23PM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ