ചെന്നൈ: കേദർനാഥിലെ ക്ഷേത്രസന്ദർശനത്തിന് ശേഷം രുദ്രഗുഹയിൽ ധ്യാനമിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി നടൻ പ്രകാശ് രാജ്. മോദി നുണയനായ ലാമയാണെന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ- മോദി നുണയനായ ലാമയാണ്. ഒരു പേഴ്സ് പോലുമില്ലാത്ത പ്രിയപ്പെട്ട സന്യാസി. വസ്ത്രശേഖരത്തിനും ക്യാമറസംഘത്തിനും ഫാഷൻ ഷോയ്ക്കും പണം ചിലവിടുന്നയാൾ കഴിഞ്ഞദിവസം മോദി ധ്യാനത്തിലിരുന്ന വേളയിലും പ്രകാശ് രാജ് പരിഹാസംനിറഞ്ഞ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. റോൾ ക്യാമറ, ആക്ഷൻ എന്ന തലക്കെട്ടോടെയാണ് മോദി ധ്യാനത്തിലിരിക്കുന്ന ചിത്രം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ക്യാമറയ്ക്കൊപ്പമുള്ള ധ്യാനമെന്നും മോദിയുടെ ധ്യാനത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2VOHaSk
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ