കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിൽ കരിമ്പ് കോളനിക്ക് സമീപം ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.അരീക്കോട് വെറ്റിലപ്പാറ സ്വദേശി ഹരിദാസനെ(30 )യാണ് രാവിലെ ആറു മണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം. ഹരിദാസന്റെ തലയിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കക്കാടംപൊയിലിൽ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു ഹരിദാസൻ. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. Content Highlights: dead body found in kakkadampoyil
from mathrubhumi.latestnews.rssfeed http://bit.ly/2Jv061U
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ