യെച്ചൂരിയേയും പവാറിനേയും കണ്ടു: കിങ്‌മേക്കറാകാന്‍ ചര്‍ച്ചകളുമായി ചന്ദ്രബാബു നായ്ഡു - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, മേയ് 19, ഞായറാഴ്‌ച

യെച്ചൂരിയേയും പവാറിനേയും കണ്ടു: കിങ്‌മേക്കറാകാന്‍ ചര്‍ച്ചകളുമായി ചന്ദ്രബാബു നായ്ഡു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബി ജെ പി ഇതരസർക്കാർ രൂപവത്കരണ ചർച്ചകൾ സജീവം. ടി ഡി പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച രാഹുൽ ഗാന്ധിയുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ബി എസ് പി അധ്യക്ഷ മായാവതിയും എസ് പി അധ്യക്ഷൻ അഖിലേഷ് സിങ് യാദവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എസ് പി- ബി എസ് പി നേതാക്കളുമായുള്ള നായിഡുവിന്റെ കൂടിക്കാഴ്ച ലഖ്നൗവിലായിരുന്നു നടന്നത്.ഇതിനു ശേഷമാണ് അദ്ദേഹം രാഹുലുമായി രണ്ടാംഘട്ട കൂടിക്കാഴ്ച നടത്തുന്നത്. Photo: AP സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ സി പി ജനറൽ സെക്രട്ടറി ശരത് പവാർ, ലോക്താന്ത്രിക് ജനതാദൾ ശരദ് യാദവ്, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ എന്നിവരുമായും നായിഡു ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച വീണ്ടും യെച്ചൂരിയുമായി നായിഡു കൂടിക്കാഴ്ച നടത്തി. Andhra Pradesh CM N Chandrababu Naidu meets CPI (Marxist) General Secretary Sitaram Yechury pic.twitter.com/hg7adxx3Ok — ANI (@ANI) May 19, 2019 ഫലം പുറത്തെത്തുന്ന മേയ് 23ന് സോണിയാ ഗാന്ധിയുടെ ആതിഥേയത്വത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് പ്രതിപക്ഷത്തെ പ്രധാന നേതാക്കളുമായി നായിഡു ചർച്ച നടത്തുന്നത്. content highlights:chandrababu naidu will meet rahul and sonia gandhi today


from mathrubhumi.latestnews.rssfeed http://bit.ly/2WcET2y
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages