നാഗ്പൂര്‍: പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ചന്ദന്‍പൂര്‍ ജില്ലയിലെ വരോരയില്‍ റോഡിന് നടുക്ക് നില്‍ക്കുകയായിരുന്ന പശുവിനെ ഇടിക്കാതിരിക്കുന്നതിന് വെട്ടിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന് ഇസഡ് ക്യാറ്റഗറി സുരക്ഷയാണ് ഉള്ളത്. ഇക്കൂട്ടത്തില്‍ അകമ്പടിയായി പിന്നില്‍ പോയ വാഹനമാണ് കീഴ്‌മേല്‍ മറിഞ്ഞത്. ചന്ദ്രാപൂര്‍ നാഗ്പൂര്‍ ഹൈവേയില്‍ പുലര്‍ച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്.
എസ്‌യുവി വാഹനത്തില്‍ ആറ് സിഐഎസ്എഫ് ജവാന്മാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ജവാന് ചികിത്സയ്ക്കായി നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
from mangalam.com http://bit.ly/30mFxd6
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ