ന്യൂഡല്‍ഹി : സഹോദരിയെ ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് മകന്‍ രണ്ടാനച്ഛനെ കൊലപ്പെടുത്തി. ഔഖ്ഖര്‍ ഡല്‍ഹിയിലെ ബാബാ ഹരിദാസ് നഗറിലാണ് സംഭവം.
വിവാഹമോചിതയായ സ്ത്രീ രണ്ട് മക്കളോടൊപ്പമാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടെ ഉത്തര്‍പ്രദേശിലെ ആലിപ്പൂരില്‍ ഷോപ്പ് നടത്തുന്ന ആളുമായി അടുപ്പത്തിലായ ഇവര്‍ക്ക് ഏഴു വയസുള്ള ഒരു കുട്ടികൂടിയുണ്ട്.
ഇത്തരത്തില്‍ താമസിച്ചു വരുന്നതിനിടെ അമ്മയുടെ ഭര്‍ത്താവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ശല്യം ചെയ്യുന്നതായുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലേയ്ക്ക് എത്തിയ അമ്മയുടെ ഭര്‍ത്താവിനെ അമ്മയുടെ മുന്നിലിട്ട് യുവാവ് കത്തികൊണ്ട് കത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
from mangalam.com http://bit.ly/2VuzX4N
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ