ന്യുഡല്‍ഹി: കാല്‍നട യാത്രക്കാരായ സ്ത്രീകളുടെ മാലപൊട്ടിച്ചോടുന്ന സംഘം രാജ്യത്ത് എല്ലായിടത്തുമുണ്ട്. ബൈക്കിലെത്തുന്ന സംഘം ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളോടാണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നത്.
ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ വഴിയിലൂടെ നടന്നുപോയ ഒരു സ്ത്രീയുടെ മാലപൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഈ മാസം 13ന് നടന്ന സംഭവമാണിത്.
വഴിയരികിലൂടെ നടന്നുപോകുന്ന സ്ത്രീയെ കണ്ട ബൈക്ക് യാത്രികള്‍ വാഹനം നിര്‍ത്തി. സം,ഘത്തിലൊരാള്‍ പിന്നിലൂടെ വന്ന് സ്ത്രീയെ ആക്രമിച്ച് കീഴപ്പെടുത്തി. ഏറെനേരം ഇരുവരും തമ്മില്‍ പിടിവലിയും നടന്നു. ഇതിനിടെ ബൈക്കിലിരുന്നയാള്‍ ബൈക്ക് വട്ടംകറക്കി ഇവരുടെ അടുത്തെത്തി. മാല പൊട്ടിച്ചെടുത്ത് യുവാക്കള്‍ ബൈക്കില്‍ പാഞ്ഞുപോയി. സംഭവം കണ്ട രണ്ടു പേര്‍ ഓടിവന്നുവെങ്കിലും ഇതിനകം യുവാക്കള്‍ രക്ഷപ്പെട്ടിരുന്നു.
വീഡിയോ കാണാം:
#WATCH CCTV: Bike borne assailants snatch a woman's chain in Delhi's Inderpuri area (13.5.19) pic.twitter.com/EaNJLCxG1v— ANI (@ANI) May 16, 2019
from mangalam.com http://bit.ly/2JmReey
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ