അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കൂട്ടമാനഭംഗത്തിന് ഇരയായ യുവതിയുടെ കുടുംബത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും അവര്‍ക്ക് നീതി ഉറപ്പാക്കാനുമാണ് കുടുംബത്തെ സന്ദര്‍ശിച്ചതെന്നും രാഹുല്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. ഭര്‍ത്താവിന്റെ മുന്നിലിട്ടാണ് പിന്നോക്ക വിഭാഗക്കാരിയായ യുവതിയെ ഒരു സംഘം കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.
സംഭവം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി സംസാരിച്ചതായി രാഹുല്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഇരയുടെ വീട്ടിലെത്തിയത്.
ഏപ്രില്‍ 26നാണ് തനഗാസി-അല്‍വാര്‍ ബൈപ്പാസില്‍ ആറംഗ സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം ഭര്‍ത്താവിന്റെ കണ്‍മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഘത്തിലൊരാള്‍ ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. മേയ് രണ്ടിന് സംഭവത്തില്‍ യുവതി പരാതി നല്‍കി. നാലിന് കുറ്റകൃത്യത്തിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
സംഭവം രാജസ്ഥാന്‍ ഭരിക്കുന്ന കോണ്‍ഗ്രസിനെതിരായ ആയുധമാക്കി ബി.ജെ.പിയും രംഗത്തെത്തി. ബി.ജെ.പി എം.പി കിരോരി ലാല്‍ മീണയുടെ നേതൃത്വത്തില്‍ അല്‍വാര്‍, ജയ്പൂര്‍ം ദസുവ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വലിയ പ്രക്ഷോഭം സംഘര്‍ഷത്തിലാണ് കലാശിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Congress President Rahul Gandhi: Soon after I heard about the incident (Alwar gang rape) I spoke to Ashok Gehlot Ji. This is not a political issue for me. I met the victim's family and they have sought justice which will be done. Action will be taken against culprits. #Rajasthan pic.twitter.com/rjJVoVgmtQ— ANI (@ANI) May 16, 2019
from mangalam.com http://bit.ly/2HmvtcC
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ