ഗൊരഖ്പുർ: രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഇളക്കം തട്ടിത്തുടങ്ങിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാതീയതയുടേയും പ്രാദേശിക രാഷ്ട്രീയത്തിന്റേയും സ്വാധീനം കുറയുന്നു.തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇതിന് കൂടുതൽ വ്യക്തത വരുമെന്നുംഅദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ഏഴാംഘട്ടതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ താൽപര്യത്തിനായി പ്രവർത്തിച്ചാൽ മാത്രമേ പൊതുജീവിതം സാധ്യമാകൂ, മോദിയുടെ പ്രവർത്തനങ്ങളെല്ലാം രാജ്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദു മോദിയായത് -യോഗി കൂട്ടിച്ചേർത്തു. പൊതു തിരഞ്ഞെടുപ്പിന്റെ ആറു ഘട്ടങ്ങളിലും ഉയർന്ന പോളിങ് ശതമാനമായിരുന്നു രേഖപ്പെടുത്തിയതെന്നും ഇന്ത്യയിൽ ജനാധിപത്യം പക്വതയാർജിച്ചതിന്റെ തെളിവാണിതെന്നും യോഗി പറഞ്ഞു. ജനങ്ങൾ സമാധാനപരമായി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതും അവരുടെ മാലികാവകാശത്തെ മാനിക്കുന്നതും കാണുമ്പോൾ അത്യധികം ആഹ്ളാദം തോന്നുന്നുണ്ടെന്നും യോഗി പറഞ്ഞു. Content Highlights: Yogi Adityanath, Narendra Modi, Democracy
from mathrubhumi.latestnews.rssfeed http://bit.ly/2LU00D7
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ