ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ചുവപ്പ് പരവതാനിയിലൂടെ നടക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വിമർശം ഉന്നയിച്ചത്. അഹങ്കാരവും ധിക്കാരവുമെല്ലാം ത്യജിച്ചശേഷമാണ് ഭക്തർ ക്ഷേത്രങ്ങളിൽ എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചുവപ്പ് പരവതാനി വിരിച്ചശേഷമല്ല. അതെങ്കിലും മോദി മനസിലാക്കുമെന്ന് കരുതുന്നുവെന്നും സുർജേവാല ട്വീറ്റ്ചെയ്തു. കേദാർനാഥ് സന്ദർശനത്തിലൂട എന്ത് സന്ദേശമാണ് മോദി നൽകാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോത് ആരാഞ്ഞു. അദ്ദേഹം കാവി പുതച്ച് ഗുഹയിൽ ഇരിക്കുന്നത് കണ്ടു. എന്ത് സന്ദേശം നൽകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. ധ്രുവീകരണത്തിനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രധാനമന്ത്രി മോദി ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തെയും ഗെഹ്ലോത് വിമർശിച്ചു. അഞ്ച് വർഷക്കാലം മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറാകാതിരുന്ന മോദി എന്തിനാണ് അപ്രതീക്ഷിതമായി മാധ്യമ പ്രവർത്തകർക്ക് മുന്നിലെത്തിയതെന്ന് അദ്ദേഹം ചോദിച്ചു. മോദിയും അമിത് ഷായും വാർത്താ സമ്മേളനം നടത്തിയത് എന്തിനായിരുന്നുവെന്ന് കണ്ടെത്താൻ എല്ലാവരും ബുദ്ധിമുട്ടുകയാണെന്നും ഗെഹ്ലോക് പരിഹസിച്ചു. Content Highlights:PM Modi, Congress, Kedarnath visit
from mathrubhumi.latestnews.rssfeed http://bit.ly/2LRE0sp
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ