ബംഗാളില്‍ പരക്കെ ബി.ജെ.പി-തൃണമുല്‍ സംഘര്‍ഷം; ബോംബേറ്, അക്രമം; കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് ബി.ജെ.പി - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, മേയ് 19, ഞായറാഴ്‌ച

ബംഗാളില്‍ പരക്കെ ബി.ജെ.പി-തൃണമുല്‍ സംഘര്‍ഷം; ബോംബേറ്, അക്രമം; കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. തൃണമുല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലാണ് സംസ്ഥാനത്ത് വ്യാപകമായ അക്രമം നടക്കുന്നത്. ടി.എം.സി-ബി.ജെ.പി സംഘര്‍ഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അനുപം ഹസ്‌റയുടെ വാഹനം തകര്‍ന്നു. തൃണമുല്‍ കോണ്‍ഗ്രസിന്റെ വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ മുഖാവരണം ധരിച്ച് എത്തി കള്ളവോട്ട് ചെയ്യുന്നതായും സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും വിരട്ടി ഓടിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

വോട്ട് ചെയ്യാന്‍ എത്തുന്നവരെ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയാണെന്ന് ബാസിര്‍ഹട്ടിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സയന്തന്‍ ബസു ആരോപിച്ചു. ബി.ജെ.പിയുടെ പരാതിയെ തുടര്‍ന്ന് ബാസിര്‍ഹട്ടിലെ 189-ാം നമ്പര്‍ ബൂത്തിലേക്ക് അധിക സേനയെ എത്തിച്ചിട്ടുണ്ട്. ഡയമണ്ട് ഹാര്‍ബറിലും ടി.എം.സി-ബി.ജെ.പി സംഘര്‍ഷമുണ്ടായി. സ്ഥാനാര്‍ത്ഥി നീലാഞ്ജന്‍ റോയിയുടെ കാര്‍ തല്ലിത്തകര്‍ത്തു.

തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജിഹാദികളെപ്പോലെയും തീവ്രവാദികളെപ്പോലെയുമാണ് പെരുമാറുന്നതെന്ന് പടിഞ്ഞാറന്‍ കൊല്‍ക്കത്ത മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കെ ബോസ് ആരോപിച്ചു. ബൂത്തിലിരുന്നാല്‍ കൊല്ലുമെന്ന് തൃണമുല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പിക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നും ബോസ് ആരോപിച്ചു.

സംഘര്‍ഷം കണക്കിലെടുത്ത് ബംഗാളില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ക്രമണ സാധ്യത നിലനില്‍ക്കുന്നു. അതിനാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വരെ ബംഗാളില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കരുതെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമെങ്കിലും ഈ മാസം 27 വരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി.

അതേസമയം കേന്ദ്രസേനയുടെ സഹായത്തോടെ ബി.ജെ.പിയാണ് അക്രമം കാണിക്കുന്നതെന്ന് തൃണമുല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തന്റെ മണ്ഡലത്തില്‍ വരുന്ന 72-ാം ബൂത്തില്‍ പ്രവേശിക്കാന്‍ കേന്ദ്രസേന അനുവദിച്ചില്ലെന്ന് പടിഞ്ഞാറന്‍ കൊല്‍ക്കത്ത മണ്ഡലത്തിലെ ടി.എം.സി സ്ഥാനാര്‍ത്ഥി മാലാ റോയ് പറഞ്ഞു. തന്നെ ബൂത്തില്‍ പ്രവേശിപ്പിക്കാതിരുന്നതിനെതിരെ പരാതി നല്‍കുമെന്നും റോയ് കൂട്ടിച്ചേര്‍ത്തു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഒന്‍പത് ലോക്‌സഭാ മണ്ഡലങ്ങളില്‍ നൂറോളം വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തൃണമുല്‍ രാജ്യസഭാംഗം സുഖേന്ദു ശേഖര്‍ റായ് പറഞ്ഞു.

തൃണമുല്‍ സ്ഥാനാര്‍ത്ഥി മദന്‍ മിത്രയുടെ കാറിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞു. ബാരക്ക്‌പോര്‍ ലോക്‌സഭാ മണ്ഡലത്തിലെ കാക്കിനരയില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ കേന്ദ്രസേന ലാത്തിചാര്‍ജ് നടത്തി. ബി.ജെ.പിക്കായി വോട്ട് ചെയ്യാന്‍ കേന്ദ്രസേന വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതായി തൃണമുല്‍ നേതാവ് ഡെറക് ഒബ്രിയാന്‍ ആരോപിച്ചു.



from mangalam.com http://bit.ly/2JQ5XOs
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages