ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍ എന്ന് വിശേഷിപ്പിക്കുന്ന 102 വയസ്സുകാരനായ ശ്യാം സരണ്‍ നേഗി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ എന്ന പ്രദേശത്താണ് നേഗി ജീവിക്കുന്നത്. പൊതുതരഞ്ഞെടുപ്പ് ആരംഭിച്ച 1951 മുതല്‍ ശ്യാം സരണ്‍ നെഗി വോട്ടുചെയ്യുന്നുണ്ട്. ഒരു നൂറ്റാണ്ടു നീണ്ട ജീവിത കാലത്തില്‍ ഒരൊറ്റ വോട്ടുപോലും നേഗി പാഴാക്കിയിട്ടില്ല.
'പ്രത്യേക പാര്‍ട്ടികളെയല്ല, സത്യസന്ധരും ഊര്‍ജ്ജസ്വലരുമായ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ലമെന്റിലേക്ക് നിങ്ങളെ പ്രതിനിധാനം ചെയ്ത് പറഞ്ഞയക്കേണ്ടത്' വോട്ട് ചെയ്ത ശേഷം നേഗി മാധ്യമങ്ങളോട് പറഞ്ഞു. 1890ല്‍ ആരംഭിച്ച പ്രഥം പ്രഥമിക് വിദ്യാലയ സ്‌കൂളിലെ പോളിംഗ് ബൂത്തിലെ വഴിയില്‍ ചുവന്ന പരവതാനി വിരിച്ച് നേഗിയ്ക്ക് നല്‍കിയത് വലിയ സ്വീകരണം. 1951 ല്‍ നേഗി വോട്ട് ചെയ്തതും ഇതേ സ്‌കൂളിലെത്തിയായിരുന്നു. 16 ലോക്‌സഭാ തെരഞ്ഞെടുപ്പിലും 13 നിയമസഭാ തെരഞ്ഞെടുപ്പിലും നേഗിയുടെ വിരലില്‍ മഷി വീണിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അന്ന് നേഗി. രാവിലെ ഏഴുമണിക്ക് തന്നെ എത്തി ആദ്യം വോട്ട് രേഖപ്പെടുത്തുമായിരുന്നു. 1917 ജൂലൈ ഒന്നിനാണ് നെഗി ജനിച്ചത്. റിട്ടയര്‍ ചെയ്ത സ്‌കൂള്‍ അധ്യാപകനാണ് അദ്ദേഹം. തരഞ്ഞെടുപ്പ് കമ്മീഷന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീന്‍ ചൗള ശ്യാം സരണ്‍ നേഗിയെ അദ്ദേഹത്തിന്റെ ഗ്രാമത്തിലെത്തി ആദരിച്ചിരുന്നു. സംസ്ഥാനത്തെ നൂറിനു മുകളില്‍ പ്രായമുള്ള 999 വോട്ടര്‍മാരില്‍ ഒരാളാണ് നേഗി.
#WATCH 102-yr old Shyam Saran Negi from Himachal Pradesh's Kalpa, casts his vote in #LokSabhaElections2019. He had cast the first vote in the 1951 general elections. pic.twitter.com/LYATWrRjB1— ANI (@ANI) May 19, 2019
from mangalam.com http://bit.ly/2LWLXMW
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ