ജമൈക്കയിലെ കരീബിയന്‍ കടലിലെ ഫ്‌ലോട്ടിങ് ബാര്‍ മദ്യപന്‍മാരുടെ ഒരു സ്വപ്നമാണ്. ഇവിടെ എത്തി മദ്യപിക്കണമെന്ന് ആഗ്രഹിക്കാത്ത മദ്യം കഴിക്കുന്നവര്‍ ചുരുക്കമാണ്. ഇപ്പോള്‍ മദ്യപിക്കുക മാത്രമല്ല മദ്യം ഒഴിച്ചു കൊടുക്കാനുമുള്ള ഒരു അവസരം ഒരുങ്ങുകയാണ് ഈ ഫ്ളോട്ടിങ് ബാറില്‍. ഫ്‌ളോയിഡ് ഫോര്‍ബ്‌സിന്റെ ഈ ബാറില്‍ നിന്ന് അദ്ദേഹം ഒരു ഇടവേളയെടുക്കുകയാണ്.
പകരം മദ്യം ഒഴിച്ചു കൊടുക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുകയാണ്. ഈ വേനല്‍ക്കാലത്ത് ഒരു ഇടവേള വേണമെന്നാണ് ഫ്‌ളോയിഡിന്റെ ആഗ്രഹം. ഇതിനായി പരസ്യം നല്‍കിയിരിക്കുകയാണ് ഫ്‌ളോയിഡ്. വിര്‍ജിന്‍ ഹോളിഡേയാണ് പരസ്യം തയ്യാറാക്കിയത്. ഫ്‌ളോയിഡ് ഫോര്‍ബ്‌സിന്റെ ഫ്‌ളോയിഡ്‌സ് പെലികന്‍ ബാറില്‍ വരുന്നവര്‍ക്ക് മദ്യം ഒഴിച്ചു കൊടുക്കാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് മാത്രമാണ് അവസരം. ബ്രീട്ടീഷ് പൗരന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നാണ് പരസ്യത്തില്‍ പറയുന്നത്. കോക്ക്‌ടെയില്‍ പാര്‍ട്ടികളിലും മറ്റും മദ്യം വിളമ്പലാണ് ജോലിയുടെ സ്വാഭാവം.
കഴിഞ്ഞ പതിനെട്ടുവര്‍ഷവും ഈ ഫ്‌ലോട്ടിങ് ബാറില്‍ എത്തുന്നവര്‍ക്ക് മദ്യം ഒഴിച്ചു കൊടുക്കുന്നതും അവരുടെ സന്തോഷത്തില്‍ പങ്കാളിയാകുന്നതും ഫ്‌ളോയിഡ് ഫോര്‍ബ്‌സാണ്. ഇതില്‍ നിന്നാണ് അദ്ദേഹം ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നത്. കരീബിയന്‍ കടലില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫ്‌ലോട്ടിങ് ബാറിലേക്ക് എത്തണമെങ്കില്‍ ബോട്ടിനെ ആശ്രയിക്കണം. ബ്ലാക്ക് റിവര്‍, ട്രഷര്‍ ബീച്ച് എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവിടേക്ക് യാത്ര തിരിക്കേണ്ടത്.
from mangalam.com http://bit.ly/2YDSgqn
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ