കോട്ടയം: മദ്യം വാങ്ങാന്‍ വരിനില്‍ക്കുന്നവരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് ഒരു വന്‍ദുരന്തം. കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാലില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യശാലയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടോടെ ജനറേറ്ററില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവിതരണ കേന്ദ്രത്തില്‍ അഗ്നി പടരുകയായിരുന്നു.
അരമണിക്കൂറോളം പ്രവര്‍ത്തിച്ച ജനറേറ്റര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചപ്പോള്‍ തീപിടിക്കുകയായിരുന്നു. 'ജവാന്‍' മദ്യം സൂക്ഷിച്ചിരുന്നിടത്താണ് അഗ്നി പടര്‍ന്നത്. ഇതോടെ മദ്യം വാങ്ങാന്‍ വരിനിന്നവരും നാട്ടുകാരും ജീവനക്കാരുകൂടെ തീയണക്കാനുള്ള പരിശ്രമം നടത്തുകയായിരുന്നു. അടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരിയെടുത്ത് ഒഴിച്ചാണ് കെടുത്തിയത്.
വിവരം കേട്ടറിഞ്ഞ് അഗ്നിശമനസേനയും സ്ഥലത്തേക്ക് ഓടിയെത്തി. ജനക്കൂട്ടത്തിന്റെ സമയോജിതമായ ഇടപെടലാണ് ഒരു വലിയ ദുരന്തം ഒഴിവായത് എന്ന് അഗ്നിശമനസേന പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
from mangalam.com http://bit.ly/2YuVLz9
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ