ധാർ(മധ്യപ്രദേശ്): മധ്യപ്രദേശിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയേയും പുരുഷനേയും മറ്റൊരു സ്ത്രീയേയും മരത്തിൽ കെട്ടിയിട്ടാണ് ആൾക്കൂട്ടം ആക്രമിച്ചത്. വിവാഹിതയായ മറ്റൊരു സ്ത്രീയുമായി നാടുവിടാൻ യുവാവ് ശ്രമിച്ചതിനെ തുടർന്നാണ് ആൾക്കൂട്ടം ഇയാളെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട് മർദ്ദിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ധാറിലെ അർജുൻ കോളനിയിലായിരുന്നുസംഭവം. ബന്ധുക്കളാണ് മർദ്ദനമേറ്റവർ.ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് പേർ അറസ്റ്റിലായി. മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. Content Highlights:Mob lynching, Madhyapradesh
from mathrubhumi.latestnews.rssfeed http://bit.ly/2VIYqIH
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ