വീഡിയോയിലുള്ള ശബ്ദം തന്റേതല്ല... ഐഎസ്‌ഐ 40 മണിക്കൂറോളം പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി അഭിനന്ദന്‍ വര്‍ധമാന്‍ - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, മേയ് 16, വ്യാഴാഴ്‌ച

വീഡിയോയിലുള്ള ശബ്ദം തന്റേതല്ല... ഐഎസ്‌ഐ 40 മണിക്കൂറോളം പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി അഭിനന്ദന്‍ വര്‍ധമാന്‍

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍. ഇസ്ലാമാബാദിലെ പാക് മെസില്‍ നിന്നും നാല് - അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ റാവല്‍പിണ്ടിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തെ ഡീബ്രീഫിങ്ങ് നടത്തിപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് സൈനീക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഴക്കമുള്ള ശബ്ദം കേള്‍ക്കുന്നതും ശക്തമായ വെളിച്ചവുമുള്ള മുറിയില്‍ പ്രവേശിക്കപ്പെട്ട അഭിനന്ദനെ ഓരോ അര മണിക്കൂറിലും മര്‍ദ്ദിച്ചിരുന്നു. ചായ കുടിക്കുന്ന അഭിനന്ദന്റെ വീഡിയോ പാക് സൈന്യത്തിന്റെ മെസില്‍ നിന്ന് എടുത്തതാണ്. രണ്ടാമത്തെ വീഡിയോ തെറ്റാണെന്നും താന്‍ കൂടുതലൊന്നും സംസാരിച്ചില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വീഡിയോയിലുള്ള ശബ്ദം തന്റേതല്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന്‍ ഡീബ്രീഫിങ്ങില്‍ സമ്മതിച്ചു.

പിടികൂടിയ അദ്ദേഹത്തെ ഇസ്ലാമാബാദില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പാക് രഹസ്യാന്വേഷണ വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റിയിരുന്നു. ഇത് ഐഎസ്‌ഐയുടെ നീക്കമായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഏതാണ്ട് 58 മണിക്കൂറോളം അഭിനന്ദന്‍ പാക് കസ്റ്റഡില്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ന്യൂറോ, മാനസീകാരോഗ്യം, ഓര്‍ത്താല്‍മോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 26 ന് പാക് ജറ്റ് വിമാനത്തെ പിന്തുടരുന്നതിനിടെ വിമാനം തകര്‍ന്നാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് അധീന കാശ്മീരില്‍ പെട്ടുപോയത്. തുടര്‍ന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.



from mangalam.com http://bit.ly/2Yw8iSW
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages