കൊച്ചി: സീറോ മലബാർ സഭ വ്യാജരേഖ കേസിൽ അറസ്റ്റിലായ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ റിമാൻഡ് ചെയ്തു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ ചമച്ച കേസിൽ ഞായറാഴ്ച രാവിലെയാണ് പോലീസ് ആദിത്യനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ഇന്റർനെറ്റിൽ ആദ്യമായി അപ് ലോഡ് ചെയ്തത് ആദിത്യനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒരു പ്രമുഖ ഹോട്ടലിൽ സിസ്റ്റം അനലിസ്റ്റായിരുന്നു ആദിത്യൻ. ചെന്നൈ ഐ.ഐ.ടി.യിൽനിന്ന് എം.ടെക് നേടിയശേഷം ഇപ്പോൾ ഗവേഷണം നടത്തുകയാണ്. സീറോ മലബാർ സഭയിലെ ഒരു സഹവൈദികൻ ആവശ്യപ്പെട്ടതിനാലാണ് വ്യാജരേഖ തയ്യാറാക്കി നൽകിയതെന്നാണ് ആദിത്യന്റെ മൊഴി. തേവരയിലെ കടയിൽനിന്നാണ് ആദിത്യൻ വ്യാജരേഖ തയ്യാറാക്കിയത്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. Content Highlights:syro malabar sabha fake document case; police arrested adhithyan
from mathrubhumi.latestnews.rssfeed http://bit.ly/2WRj99z
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ