കൊച്ചി: സർക്കാർ സിലബസിലേക്ക് തിരിച്ചെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ അധ്യയനവർഷത്തെ അപേക്ഷിച്ച് ഇക്കുറി സംസ്ഥാന സിലബസിലേക്ക് ഇതുവരെ 1.52 ലക്ഷം കുട്ടികൾ അധികമായെത്തി. ഒന്നാം ക്ലാസിൽ ചേരാനെത്തിയവുടെ എണ്ണത്തിലാണ് വൻ വർധന. മേയ് പകുതി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെ എഴുപതിനായിരത്തിലധികം കുട്ടികൾ സംസ്ഥാന സിലബസിലേക്ക് പ്രവേശനം നേടി. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണപദ്ധതികളാണ് വിജയംകണ്ടത്. മാനദണ്ഡം പാലിക്കാതെ ആരംഭിച്ച പല സി.ബി.എസ്.ഇ. സ്കൂളുകളും പൂട്ടൽഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നേട്ടവുമായി സർക്കാർ സ്കൂളുകൾ മുന്നോട്ടുപോകുന്നത്. നേട്ടം ഇങ്ങനെ എട്ടുമുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക് നിലവാരത്തിലാക്കി. ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, പഠനത്തിന് സഹായകമാകുന്ന ഡിജിറ്റൽ ഉള്ളടക്കശേഖരം, മുഴുവൻസമയ പഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്ര പോർട്ടൽ, ഇ-ലേണിങ് സംവിധാനം എന്നിവയൊരുക്കി. മലയാളത്തിളക്കം, ടാലന്റ്ലാബുകൾ, ഗണിതവിജയം, ശാസ്ത്രപാർക്കുകൾ, ഇംഗ്ളീഷ് തിയേറ്റർ എന്നീ പദ്ധതികൾ നടപ്പാക്കി. ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിലെ കുട്ടികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം, പോഷകാഹാരങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം എന്നിവ നൽകി. പരിസ്ഥിതി അവബോധമുണ്ടാക്കാൻ ജൈവവൈവിധ്യപാർക്ക്, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ശ്രദ്ധ പദ്ധതി, ദൃശ്യപരിമിതിയുള്ള കുട്ടികൾക്ക് ഡിജിറ്റൽ പാഠപുസ്തകങ്ങൾ, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പ്രത്യേക റിസോഴ്സ് അധ്യാപകർ. വിജയംകണ്ടത് ചിട്ടയോടെയുള്ള പ്രവർത്തനം പി.ടി.എ.കളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കി. അധ്യാപകർക്ക് പരിശീലനങ്ങളും നിർബന്ധിത കോഴ്സുകളും ഉൾപ്പെടുത്തി. കലാ-കായിക സർഗവാസനങ്ങൾ പരിപോഷിപ്പിക്കാൻ മേളകൾ നടത്തി. -ജസ്സി ജോസഫ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് Content Highlights: School Education, Kerala Govt Schools, School Admission
from mathrubhumi.latestnews.rssfeed http://bit.ly/2WksPg1
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ