മലര്‍ന്നുകിടന്നു തുപ്പുന്നവര്‍ക്കറിയില്ല; സി. ദിവാകരന്റെ 'മുഖത്തടിച്ച്' വി.എസിന്റെ മറുപടി - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, മേയ് 19, ഞായറാഴ്‌ച

മലര്‍ന്നുകിടന്നു തുപ്പുന്നവര്‍ക്കറിയില്ല; സി. ദിവാകരന്റെ 'മുഖത്തടിച്ച്' വി.എസിന്റെ മറുപടി

കോഴിക്കോട്: ഭരണപരിഷ്കാര കമ്മീഷനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമർശിച്ച സി.പി.ഐ. നേതാവ് സി.ദിവാകരന് വി.എസ്. അച്യുതാനന്ദന്റെ മറുപടി. മലർന്നുകിടന്ന് തുപ്പുന്നവർക്കറിയില്ല ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്നും ഭരണപരിഷ്കാര കമ്മീഷൻ ഇതിനകം മൂന്ന് റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും വി.എസ്. അച്യുതാനന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോൾ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ മുൻഗണനാടിസ്ഥാനത്തിലാകണമെന്നും അവിടെ ഘടകകക്ഷികളുടെ സ്വാർത്ഥതാത്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ലെന്നും വി.എസ്. പറഞ്ഞു. നേരത്തെ, ധനമന്ത്രി തോമസ് ഐസക്കിനെതിരെയും വി.എസ്. അച്യുതാനന്ദനെതിരെയും മുൻ മന്ത്രി കൂടിയായ സി. ദിവാകരൻ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. വി.എസ്. സർക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് സി.പി.ഐ. മന്ത്രിമാരുടെ ഫയലുകൾ വൈകിപ്പിച്ചെന്നും തോമസ് ഐസക്കിന് കൊമ്പൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമ്മീഷൻ പൂർണ പരാജയമാണെന്നും സി. ദിവാകരൻ ആരോപിച്ചിരുന്നു. Content Highlights:vs achuthanandans facebook post against cpi leader c divakaran


from mathrubhumi.latestnews.rssfeed http://bit.ly/2JuIe7l
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages