കൊല്ലം: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു കെസിവൈഎം കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ സംഗമം നടന്നു. കൊല്ലം ഫാത്തിമ മാതാ തീര്‍ഥാലയത്തില്‍ വച്ചു സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സംഗമത്തിനു കൊല്ലം രൂപതാ അദ്ധ്യക്ഷന്‍ ഡോ. പോള്‍ മുല്ലശ്ശേരി നേതൃത്വം നല്‍കി.
പ്രാര്‍ത്ഥനാ സംഗമത്തിന്റെ ഭാഗമായി സമാധാന ദീപം തെളിയിക്കല്‍ ചടങ്ങും നടന്നു. പ്രാര്‍ത്ഥനാ സംഗമത്തിനും സമാധാന ദീപം തെളിയിക്കല്‍ ചടങ്ങിനും രൂപതാ അധ്യക്ഷനോടൊപ്പം കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ഷാജന്‍ നൊറോണ SDB, അസി. ഡയറക്ടര്‍ ഫാ. ബിബിന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി രജനി CCR , രൂപതാ പ്രസിഡണ്ട് എഡ്വേര്‍ഡ് രാജു, ജനറല്‍ സെക്രട്ടറി വിപിന്‍, രൂപതാ ഭാരവാഹികളായ മനീഷ്, നിധിന്‍, ഡെലിന്‍, കിരണ്‍, ബിനോയ്, ജോസ്‌ന, ജോസി, മാനുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
from mangalam.com http://bit.ly/2vsrncf
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ