ബെംഗളൂരു: കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ 73.7 ശതമാനം വിജയം. മാർച്ച് 21 മുതൽ ഏപ്രിൽ നാല് വരെ നടന്ന പരീക്ഷ 8.41 ലക്ഷം വിദ്യാർഥികളാണ് എഴുതിയത്. പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ശ്രുജന ഡി, നാഗാഞ്ജലി പരമേശ്വര നായിക് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ഇരുവരും 625ൽ 625 മാർക്കും നേടി. വിദ്യാർഥികൾക്ക് karresults.nic.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാവുന്നതാണ്. ഈ വെബ്സൈറ്റിലെ SSLC Results ലിങ്കിൽ രജിസ്റ്റർ നമ്പരും അനുബന്ധ വിവരങ്ങളും നൽകിയാൽ മാർക്ക് അറിയാനാകും. Content Highlights:Karnataka SSLC Results Out; Two girls topped with full marks
from mathrubhumi.latestnews.rssfeed http://bit.ly/2vrzKof
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ