കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: ബസ് ഉടമ പോലീസിന് മുന്നില്‍ ഹാജരായി - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, ഏപ്രിൽ 25, വ്യാഴാഴ്‌ച

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: ബസ് ഉടമ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബസ് ഉടമ പോലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് സുരേഷ് കല്ലട ഹാജരായത്. സുരേഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. നാലരയ്ക്കാണ് സുരേഷ് കല്ലട ഹാജരായത്. രണ്ട് ദിവസം മുമ്പാണ് ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് ഹജരാകാതിരിക്കുകയായിരുന്നു ഇയാൾ.തുടർന്ന് പോലീസ് അന്ത്യശാസനം നൽകുകയായിരുന്നു. ഉടൻ തന്നെ ഹാജരാകണമെന്ന കർശന നിർദേശം സിറ്റി പോലീസ് കമ്മീഷണറടക്കം ഇയാൾക്ക്നൽകിയിരുന്നു. തുടർന്നാണ് ഇന്ന് തൃക്കാക്കര എസിപി ഓഫീസിൽ ബസ്സുടമ ഹാജരായത്. അർധരാത്രിയിൽ കേടായി വഴിയിൽ കിടന്ന കല്ലട ബസ്സിനു പകരം സംവിധാനമൊരുക്കാൻ ആവശ്യപ്പെട്ട യുവാക്കളെ ജീവനക്കാർ ബസ്സിനുള്ളിൽ മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് കല്ലട ബസ്സിനുള്ളിൽ നേരിട്ട ദുരനുഭവങ്ങൾ ഫെയ്സ്ബുക്കിലൂടെ നിരവധി സ്ത്രീകളും യാത്രക്കാരും പങ്കുവെച്ചിരുന്നു. തുടർന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് സംഭവത്തിൽ സുരേഷ് കല്ലടയോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടത്. എത്രനാൾ മുമ്പാണ് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചത്. ഇവരുടെ പശ്ചാത്തലം എന്താണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ആരായും. സമാനമായ ആരോപണങ്ങൾ നിരവധി യാത്രക്കാർപോലീസുമായി പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള മൊഴിയാണ് രേഖപ്പെടുത്തുക. യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ സുരേഷ് കല്ലട ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. content highlights:Suresh kallada, Human rights commission


from mathrubhumi.latestnews.rssfeed http://bit.ly/2KXFErU
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages