മുംബൈ: പി.എൻ.ബി തട്ടിപ്പുകേസിലെ പ്രതികളായ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും 13 ആഡംബര കാറുകൾ ലേലം ചെയ്യുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞവർഷം പിടിച്ചെടുത്ത കാറുകളാണ് ലേലം ചെയ്യുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 1.33 കോടി മൂല്യം കണക്കാക്കപ്പെടുന്ന റോൾസ് റോയ്സ് കാർ, 54.60 ലക്ഷംരൂപ മൂല്യം കണക്കാക്കുന്ന പോർഷെ, 14 ലക്ഷവും 37.80 ലക്ഷവും മൂല്യമുള്ള മെഴ്സിഡീസ് ബെൻസ് കാറുകൾ തുടങ്ങിയവയാണ് ലേലം ചെയ്യുന്നത്. ഇവയ്ക്ക് പുറമെ ബിഎംഡബ്ല്യൂ, ഹോണ്ട ബ്രയോ, ടൊയോട്ട ഇന്നോവ, ഹോണ്ട സിആർവി, ടൊയോട്ട ഫോർച്യൂണർ, സ്കോഡ സൂപ്പർബ്, ടോയോട്ട കൊറോള ഓൾട്ടിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയവയും ലേലം ചെയ്യുന്നുണ്ട്. ലേല നടപടികൾക്ക് മുന്നോടിയായി കാറുകൾ നേരിൽക്കണ്ട് പരിശോധന നടത്താനുള്ള അവസരം ഒരുക്കിയിരുന്നു. കോടതിയുടെ അനുമതി വാങ്ങിയ ശേഷമാണ് നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും കാറുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്യുന്നത്. Content Highlights:Nirav Modi, Mehul Choksi, luxury cars, auction
from mathrubhumi.latestnews.rssfeed http://bit.ly/2IWhbAA
via
IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ