ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, ഏപ്രിൽ 25, വ്യാഴാഴ്‌ച

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം

ബെയ്ജിങ്: ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിൽ മനു ഭാകറും സൗരഭ് ചൗധരിയുമാണ് സ്വർണം നേടിയത്. ചൈനയുടെ ജിയാങ് റാൻക്സിൻ-പാങ് വെയ് ജോഡിയെ 16-6ന് പിന്നിലാക്കിയായിരുന്നു ഇന്ത്യയുടെ സ്വർണനേട്ടം. ഈ വർഷം ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ജോഡി ഇതേ ഇനത്തിൽ സ്വർണം നേടിയിരുന്നു. നേരത്തെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീമിനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. അഞ്ജൂം മൗദ്ഗിൽ-ദിവ്യാൻഷ് സിങ്ങ് പൻവാർ ജോഡിയാണ് ഈ ഇനത്തിൽ ഒന്നാമതെത്തിയത്. 17-5ന് ചൈനീസ് ജോഡിയായല്യു റുക്വാൻ-യാങ് ഹോറൺ എന്നിവരെ ഇന്ത്യൻ ജോഡി പിന്നിലാക്കുകയായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ 482 പോയിന്റുമായി മനു ഭാകെറും സൗരഭും അഞ്ചാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയിരുന്നത്. എന്നാൽ ഫൈനൽ റൗണ്ടിൽ ഇന്ത്യൻ ജോഡി തിരിച്ചുവന്നു. Content Highlights: World Shooting Championship Manu Bhaker,Saurabh Chaudhary Win Gold


from mathrubhumi.latestnews.rssfeed http://bit.ly/2L4CSRV
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages