ജോഹന്നാസ്ബര്‍ഗ്ഗ്: ഹോളിവുഡ് ഇതിഹാസം അര്‍ണോള്‍ഡ് ഷ്വാസ്‌നഗറിന് നേരെ ആക്രമണം. ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ്ഗില്‍ ഒരു ജിമ്മില്‍ ക്ലാസിക് ആഫ്രിക്ക സ്പോര്‍ട്ടിംഗ് ഇവന്റിനിടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് 71 കാരനായ അര്‍നോള്‍ഡിനു നേരെ ആക്രമണമുണ്ടായത്.
ആരാധകര്‍ക്കൊപ്പം സ്‌നാപ്പ് ചാറ്റില്‍ ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ തിരിച്ചറിയാത്ത ഒരു അക്രമി ചവിട്ടിക്കൊണ്ട ചാടിവീഴുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച തൊഴിയുടെ ആഘാതത്തില്‍ ഷ്വാസ്‌നഗര്‍ രണ്ട് ചുവട് മുന്നോട്ട് പോകുകയും ചെയ്തു. അപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ അക്രമിയെ പിടികൂടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും വൈറലായിമാറിയിരുന്നു.
And if you have to share the video (I get it), pick a blurry one without whatever he was yelling so he doesn’t get the spotlight. By the way... block or charge? pic.twitter.com/TEmFRCZPEA— Arnold (@Schwarzenegger) May 18, 2019
വീഡിയോ കണ്ടുകഴിഞ്ഞാണ് എന്താണ് സംഭവിച്ചത് എന്നുള്ളതിനെക്കുറിച്ച് ധാരണയുണ്ടായത് എന്ന പിന്നീട് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നും തനിക്ക് പരിക്കേറ്റിട്ടില്ലെന്നും ആര്‍നോള്‍ഡ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചതിനൊപ്പം എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. പരിപാടി അലങ്കോലമാകാത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Thanks for your concerns, but there is nothing to worry about. I thought I was just jostled by the crowd, which happens a lot. I only realized I was kicked when I saw the video like all of you. I’m just glad the idiot didn’t interrupt my Snapchat.— Arnold (@Schwarzenegger) May 18, 2019
കാലിഫോര്‍ണ്ണിയ ഗവര്‍ണ്ണറായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിസ്റ്റര്‍ ഒളിംപ്യയായി ഏഴ് വട്ടം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മിസ്റ്റര്‍ യൂണിവേഴ്സായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
from mangalam.com http://bit.ly/2QgpwRu
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ