തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അന്തവിശ്വാസവും മന്ത്രവാദവുമാണ് ലേഖയും മകള്‍ വൈഷ്ണവിയും ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പുതിയ വിവരം. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെ വീട്ടില്‍ മന്ത്രവാദവും ആഭിചാര ക്രിയകളും നടന്നിരുന്നു. വീടിന് പിന്നിലായി പരദേവതകള്‍ക്കായി ആല്‍ത്തറ കെട്ടിയിരുന്നു. മന്ത്രവാദക്കളം നിര്‍മ്മിച്ചു. മന്ത്രവാദത്തിനായി മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ എത്തിയിരുന്നെന്ന് ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ സൂചനയുണ്ട്.
ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ കടുത്ത അന്ധവിശ്വാസിയായിരുന്നു. ചന്ദ്രനും പതിയെ അമ്മയുടെ വാക്ക് കേട്ട് അന്ധവിശ്വാസിയായി മാറി. വീട്ടിലെ ചിലവ് കഴിഞ്ഞ്‌പോകാന്‍ കാശില്ലെങ്കിലും മന്ത്രവാദത്തിന്റെ ചിലവിനുള്ള പണം ചന്ദ്രന്‍ കണ്ടെത്തിയിരുന്നു. പൊതുവെ രാത്രിയിലായിരുന്നു പൂജകളും മറ്റും നടത്തിയിരുന്നത്. കോഴികളെ കുരുതി നല്‍കുന്ന പതിവും ഇവിടെ ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
സ്ഥിരമായി ലോട്ടറി എടുക്കുന്നയാളായിരുന്നു ചന്ദ്രന്‍. ആല്‍ത്തറയില്‍ ലോട്ടറി വെച്ച് പൂജിക്കും. വായ്പക്കുടിശ്ശിക അടയ്ക്കാനുള്ള മുന്നറിയിപ്പ് നോട്ടീസ് ബാങ്കില്‍ നിന്നും വരുമ്പോള്‍, അതും ആല്‍ത്തറയില്‍ വെച്ച് പൂജിക്കും. ലോട്ടറി അടിക്കാന്‍ പരദേവത സഹായിക്കുമെന്നും, വായ്പ അടയ്ക്കാനുള്ള തുക അതില്‍ നിന്നും ലഭിക്കുമെന്നും അമ്മ കൃഷ്ണമ്മ ചന്ദ്രനെ വിശ്വസിപ്പിച്ചിരുന്നു.
അയല്‍വാസികളോടും കൃഷ്ണമ്മ ഇത് തന്നെയാണ് പറഞ്ഞിരുന്നത്. ഒരു നാള്‍ ലോട്ടറി അടിക്കുമെന്നും അതിലൂടെ മകന്റെ കടം തീരുമെന്നുമായിരുന്നു ഇവര്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നത്. വീടും പുരയിടവും വിറ്റ് കടം തീര്‍ക്കാനുള്ള നീക്കത്തിലും ലോട്ടറി കാര്യം പറഞ്ഞ് കൃഷ്ണമ്മ വിലങ്ങ് തടിയായി. വീട്ടിലെത്തുന്ന മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പെരുമാറിയിരുന്നതെന്ന് ലേഖ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ലേഖയ്ക്ക് ഒരിക്കല്‍ അസുഖം ബാധിച്ചപ്പോള്‍ ചികിത്സ നല്‍കാതെ മന്ത്രവാദിയുടെ വീട്ടില്‍ എത്തിച്ച് പൂജകള്‍ നടത്തി. പിന്നീട് ലേഖയുടെ വീട്ടുകാരെത്തിയാണ് രക്ഷിച്ചത്. വൈഷ്ണവിയുടെ മുടി മുറിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ കുട്ടി സമ്മതിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
from mangalam.com http://bit.ly/2HnJRRV
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ